Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : First Time

Malappuram

101-ാംപി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ഏ​ബ്ര​ഹാ​മും ആ​ദ്യ​മാ​യി സി​നി​മ കാ​ണാ​ൻ 70 കാ​രി നീ​ലി​യും എ​ത്തി

നി​ല​മ്പൂ​ര്‍: ന​ഗ​ര​സ​ഭ​യി​ലെ വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് ബി​ഗ് സ്‌​ക്രീ​നി​ല്‍ സി​നി​മ കാ​ണാ​ന്‍ അ​വി​സ്മ​ര​ണീ​യ​മാ​യ അ​വ​സ​ര​മൊ​രു​ക്കി നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ. വ​യോ​മി​ത്രം പ​ദ്ധ​തി​യി​ലെ മു​ന്നൂ​റോ​ളം അം​ഗ​ങ്ങ​ളാ​ണ് നി​ല​മ്പൂ​ര്‍ ഫെ​യ​ര്‍ ലാ​ന്‍റ് തി​യ​റ്റ​റി​ല്‍ ഇ​ന്ന​ലെ പ​ക​ല്‍ 11 ഓ​ടെ ഷോ ​കാ​ണാ​ന്‍ എ​ത്തി​യ​ത്. 101-ാം ജ​ന്മ​ദി​ന​ത്തി​ല്‍ സി​നി​മ കാ​ണാ​നെ​ത്തി​യ ഏ​ബ്ര​ഹാം മ​ണ​ലേ​ലും ജീ​വി​ത​ത്തി​ലാ​ദ്യ​മാ​യി തി​യ​റ്റ​റി​ല്‍ സി​നി​മ കാ​ണാ​നെ​ത്തി​യ എ​ഴു​പ​തു​കാ​രി നീ​ലി​യും പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​ങ്ങ​ളാ​യി. നി​വി​ന്‍ പോ​ളി ചി​ത്ര​മാ​യ ബ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ് ക​ണ്ട് തി​യേ​റ്റ​റി​ല്‍ നി​ന്നി​റ​ങ്ങി​യ വ​യോ​ജ​ന​ങ്ങ​ളു​ടെ മു​ഖ​ങ്ങ​ളി​ല്‍ വ​ലി​യ സ​ന്തോ​ഷ​വും സം​തൃ​പ്തി​യും പ്ര​ക​ട​മാ​യി​രു​ന്നു. തി​യ​റ്റ​ര്‍ ഉ​ട​മ സൗ​ജ​ന്യ​മാ​യാ​ണ് വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി സി​നി​മാ പ്ര​ദ​ര്‍​ശ​നം ഒ​രു​ക്കി​യ​ത്.

പ്രാ​യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ള്‍ മ​റ​ന്ന് തി​ക​ഞ്ഞ ആ​വേ​ശ​ത്തോ​ടെ​യാ​ണ് അ​വ​ർ തി​യ​റ്റ​റി​ലേ​ക്ക് എ​ത്തി​യ​ത്. വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് മാ​ന​സി​ക ഉ​ല്ലാ​സ​വും സ​ന്തോ​ഷ​വും ന​ല്‍​കു​ന്ന​തി​നൊ​പ്പം ന​ഗ​ര​സ​ഭ എ​പ്പോ​ഴും ഒ​പ്പ​മു​ണ്ടെ​ന്ന സ​ന്ദേ​ശം ന​ല്‍​കാ​നു​മാ​ണ് സി​നി​മ കാ​ണാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി​യ​തെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ മു​തി​ര്‍​ന്ന പൗ​ര​ന്മാ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ​ത്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഷൗ​ക്ക​ത്ത​ലി കൂ​മ​ഞ്ചേ​രി മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ മും​താ​സ് ബാ​ബു, മേ​രീ​സ് ഷി​ബു, സു​രേ​ഷ് പാ​ത്തി​പ്പാ​റ, സോ​ഷ്യ​ല്‍ ജ​സ്റ്റി​സ് ഓ​ഫി​സ​ര്‍ സ​മീ​ര്‍ മ​ച്ചി​ങ്ങ​ല്‍, വ​യോ​മി​ത്രം ഡോ. ​അ​ണി​മ, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഫ്രാ​ന്‍​സി​സ് അ​മ്പ​ല​ത്തി​ങ്ക​ല്‍, ശി​ഹാ​ബ് ഇ​ണ്ണി, ടി. ​ഹാ​ജ​റ, ജ​സീ​ല മോ​യി​ക്ക​ല്‍, ഷേ​ര്‍​ളി മോ​ള്‍, റ​സി​യ അ​ള്ളാ​മ്പാ​ടം, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ നി​മ്മി ഏ​ബ്ര​ഹാം, വ​യോ​മി​ത്രം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ അ​ബ്ദു​ള്‍ അ​സീ​സ്, ന​ഴ്സു​മാ​രാ​യ കെ. ​റ​സി​യ, റീ​ജ ജോ​ര്‍​ജ്, ന​വാ​സ ജാ​ന്‍ എ​ന്നി​വ​രും വ​യോ​ജ​ന​ങ്ങ​ള്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up