Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : For

ശുഭാൻഷു ശുക്ലയ്ക്ക് അശോകചക്ര

ന്യൂ​​​ഡ​​​ൽ​​​ഹി: ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി ഗ്രൂ​​​പ്പ് ക്യാ​​​പ്റ്റ​​​ൻ ശു​​​ഭാ​​​ൻ​​​ഷു ശു​​​ക്ല​​​യ്ക്ക് അ​​​ശോ​​​ക​​​ച​​​ക്ര പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കി രാ​​​ജ്യ​​​ത്തി​​​ന്‍റെ ആ​​​ദ​​​രം.

വ്യോ​​​മ​​​സേ​​​ന​​​യി​​​ലെ ഗ്രൂ​​​പ്പ് ക്യാ​​​പ്റ്റ​​​ൻ പ്ര​​​ശാ​​​ന്ത് ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ നാ​​​യ​​​ർ, മേ​​​ജ​​​ർ അ​​​ർ​​​ഷ്ദീ​​​പ് സിം​​​ഗ് (ആ​​​ർ​​​മി), ന​​​യ​​​ബ് സു​​​ബേ​​​ദാ​​​ർ ഡോ​​​ളേ​​​ശ്വ​​​ർ സു​​​ബ്ബ (ആ​​​ർ​​​മി) തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കു കീ​​​ർ​​​ത്തി​​​ച​​​ക്ര പു​​​ര​​​സ്കാ​​​ര​​​വും ന​​​ൽ​​​കി രാ​​​ജ്യം ആ​​​ദ​​​രി​​​ക്കും. അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മാ​​​ൻ​​​ഡ​​​ന്‍റ് വി​​​പി​​​ൻ വി​​​ൽ​​​സ​​​ണ്‍, ല​​​ഫ്. ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​രാ​​​യ കെ. ​​​ദി​​​ൽ​​​ന, എ. ​​​രൂ​​​പ തു​​​ട​​​ങ്ങി 13 പേ​​​ർ​​​ക്ക് ശൗ​​​ര്യ​​​ച​​​ക്ര പു​​​ര​​​സ്കാ​​​ര​​​വും സ​​​മ്മാ​​​നി​​​ക്കും.

ഒ​​​രു ബാ​​​ർ ടു ​​​സേ​​​ന മെ​​​ഡ​​​ൽ (ധീ​​​ര​​​ത), അ​​​ഞ്ച് മ​​​ര​​​ണാ​​​ന​​​ന്ത​​​ര ബ​​​ഹു​​​മ​​​തി ഉ​​​ൾ​​​പ്പെ​​​ടെ 44 സേ​​​നാ മെ​​​ഡ​​​ലു​​​ക​​​ൾ (ധീ​​​ര​​​ത), ആ​​​റ് നാ​​​വി​​​ക​​​സേ​​​നാ മെ​​​ഡ​​​ലു​​​ക​​​ൾ (ധീ​​​ര​​​ത), ര​​​ണ്ട് വ്യോ​​​മ​​​സേ​​​നാ മെ​​​ഡ​​​ലു​​​ക​​​ൾ (ധീ​​​ര​​​ത) എ​​​ന്നി​​​വ​​​യും പ്ര​​​ഖ്യാ​​​പി​​​ച്ചു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ണി​​​ലാ​​​ണ് ആ​​​ക്സി​​​യം 4 ദൗ​​​ത്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ശു​​​ഭാ​​​ൻ​​​ഷു ശു​​​ക്ല അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ബ​​​ഹി​​​രാ​​​കാ​​​ശ നി​​​ല​​​യ​​​ത്തി​​​ലേ​​​ക്കു പ​​​റ​​​ന്ന​​​ത്. 1984ൽ ​​​രാ​​​കേ​​​ഷ് ശ​​​ർ​​​മ​​​യു​​​ടെ സോ​​​യൂ​​​സ് ദൗ​​​ത്യ​​​ത്തി​​​നു​​​ശേ​​​ഷം ബ​​​ഹി​​​രാ​​​കാ​​​ശ നി​​​ല​​​യ​​​ത്തി​​​ൽ എ​​​ത്തു​​​ന്ന ഇ​​​ന്ത്യ​​​ക്കാ​​​ര​​​നാ​​​ണ് ശു​​​ഭാ​​​ൻ​​​ഷു. 18 ദി​​​വ​​​സം ബ​​​ഹി​​​രാ​​​കാ​​​ശ നി​​​ല​​​യ​​​ത്തി​​​ൽ താ​​​മ​​​സി​​​ച്ച ശു​​​ഭാ​​​ൻ​​​ഷു ശു​​​ക്ല ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റ് 17നാ​​​ണ് ഭൂ​​​മി​​​യി​​​ൽ തി​​​രി​​​ച്ചി​​​റ​​​ങ്ങി​​​യ​​​ത്.

Kerala

ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​നം; ഇ​ന്ത്യ​ൻ ടീം ​യാ​ത്ര​തി​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​നാ​യി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​യാ​ത്ര​തി​രി​ച്ചു. ക്യാ​പ്റ്റ​ൻ​സി പ​ദ​വി​യി​ലെ​ത്തി​യ ശേ​ഷ​മു​ള്ള ആ​ദ്യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കാ​ണ് ശു​ഭ്മാ​ന്‍ ഗി​ല്ലും സം​ഘ​വും യാ​ത്ര തി​രി​ച്ച​ത്.

നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം രോ​ഹി​ത് ശ​ര്‍​മ​യും വി​രാ​ട് കോ​ഹ്‌​ലി​യും ഇ​ന്ത്യ​ൻ ജേ​ഴ്സി​യി​ലെ​ത്തു​ന്ന പ​ര​മ്പ​ര​കൂ​ടി​യാ​ണി​ത്. 19ന് ​പെ​ർ​ത്തി​ലാ​ണ് ആ​ദ്യ​ത്തെ മ​ത്സ​രം. 23നും 25​നു​മാ​ണ് പ​ര​മ്പ​ര​യി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍.

തു​ട​ർ​ന്ന് അ​ഞ്ച് ടി20 ​മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ ക​ളി​ക്കും. 2027 ഏ​ക​ദി​ന ലോ​ക​ക​പ്പി​ന് ടീ​മി​നെ ഒ​രു​ക്ക​ലാ​ണ് ഗം​ഭീ​റി​ന്‍റെ ല​ക്ഷ്യം.

Kerala

ആ​ഡം​ബ​ര കാ​റി​ന് വേ​ണ്ടി ത​ർ​ക്കം; മ​ക​നെ ക​മ്പി​പ്പാ​ര​കൊ​ണ്ട് അ​ടി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ആ​ഡം​ബ​ര കാ​റി​ന് വേ​ണ്ടി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ മ​ക​നെ ക​മ്പി​പ്പാ​ര​കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം വ​ഞ്ചി​യൂ​ർ പോ​ലീ​സ് പ​രി​ധി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ വി​ന​യാ​ന​ന്ദി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ മ​ക​ൻ ഹൃ​ത്വി​ക്ക് (28) ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. മ​ക​ൻ ആ​ഡം​ബ​ര കാ​ര്‍ വേ​ണ​മെ​ന്നെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ സ്ഥി​ര​മാ​യി പ്ര​ശ്ന​മു​ണ്ടാ​ക്കി​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന ബൈ​ക്ക് വി​ന​യാ​ന​ന്ദ​ൻ മ​ക​ന് വാ​ങ്ങി കൊ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ത​നി​ക്ക് ഒ​രു ആ​ഡം​ബ​ര കാ​ർ വേ​ണ​മെ​ന്ന​താ​യി​രു​ന്നു ഹൃ​ത്വി​ക്കി​ന്‍റെ അ​ടു​ത്ത ആ​വ​ശ്യം. ഇ​പ്പോ​ൾ അ​തി​നു​ള്ള സാ​ന്പ​ത്തി​ക സ്ഥി​തി ഇ​ല്ലെ​ന്ന് അ​ച്ഛ​ൻ പ​റ​ഞ്ഞ​ത് മ​ക​നെ ചൊ​ടി​പ്പി​ച്ചു.

അ​ത് വ​ലി​യ വ​ഴ​ക്കി​ലേ​ക്കും കൈ​യാ​ങ്ക​ളി​യി​ലേ​ക്കും ന​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​ച്ഛ​ൻ ക​മ്പി​പ്പാ​ര​കൊ​ണ്ട് മ​ക​ന്‍റെ ത​ല​യ്ക്ക​ടി​ച്ച​ത്.

Sports

ലാ​ഹോ​ര്‍ ടെ​സ്റ്റ്; പാ​ക്കി​സ്ഥാ​ന്‍ മി​ക​ച്ച നി​ല​യി​ല്‍

ലാ​ഹോ​ര്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ൽ പാ​ക്കി​സ്ഥാ​ന്‍ മി​ക​ച്ച നി​ല​യി​ല്‍. ലാ​ഹോ​ര്‍ ഗ​ദ്ദാ​ഫി സ്റ്റേ​ഡി​യ​ത്തി​ല്‍ ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത പാ​ക്കി​സ്ഥാ​നാ​യി ഇ​മാം ഉ​ള്‍ ഹ​ഖ് (93), ക്യാ​പ്റ്റ​ന്‍ ഷാ​ന്‍ മ​സൂ​ദ് (76) എ​ന്നി​വ​ര്‍ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

ഒ​ന്നാം ദി​നം സ്റ്റം​പെ​ടു​ക്കു​മ്പോ​ള്‍ മു​ഹ​മ്മ​ദ് റി​സ്വാ​ന്‍ (62), സ​ല്‍​മാ​ന്‍ അ​ഗ (52) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍. ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്‍റെ തു​ട​ക്കം. സ്‌​കോ​ര്‍ ബോ​ര്‍​ഡി​ല്‍ ര​ണ്ട് റ​ണ്‍​സു​ള്ള​പ്പോ​ള്‍ ത​ന്നെ അ​ബ്ദു​ള്ള ഷെ​ഫീ​ഖി​ന്‍റെ (ര​ണ്ട്)​ വി​ക്ക​റ്റ് അ​വ​ർ​ക്ക് ന​ഷ്‌​ട​മാ​യി.

പി​ന്നാ​ലെ ഇ​മാം - ഷാ​ന്‍ സ​ഖ്യം 161 റ​ണ്‍​സ് കൂ​ട്ടി​ചേ​ര്‍​ത്തു. ബാ​ബ​ര്‍ അ​സം (23) റ​ൺ​സി​ന് പു​റ​ത്താ​യി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി സെ​നു​രാ​ന്‍ മു​ത്തു​സാ​മി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.

National

മൂ​ന്ന് ദി​വ​സം മു​ന്പ് കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം വീ​പ്പ​യ്ക്കു​ള്ളി​ൽ അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി

ഭോ​പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ മൂ​ന്ന് ദി​വ​സം മു​ന്പ് കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം നീ​ല വീ​പ്പ​യ്ക്കു​ള്ളി​ൽ അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കൈ​ക​ളും കാ​ലു​ക​ളും കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മ​ധ്യ​പ്ര​ദേ​ശ് ദേ​വാ​സ് ജി​ല്ല​യി​ൽ​നി​ന്ന് കാ​ണാ​താ​യ ല​ക്ഷി​ത ചൗ​ധ​രി-22 യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഗ​ർ​ബ ആ​ഘോ​ഷ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ൾ സ്ത്രീ​ക​ൾ ധ​രി​ക്കു​ന്ന വേ​ഷ​മാ​ണ് മൃ​ത​ദേ​ഹ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ ഒളിവിലായിരുന്ന യു​വ​തി​യു​ടെ സു​ഹൃ​ത്ത് മ​നോ​ജ് ചൗ​ഹാ​ൻ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. മ​റ്റൊ​രാ​ളു​മാ​യി അ​ടു​പ്പം കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് ല​ക്ഷി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ഇ​യാ​ൾ മൊ​ഴി ന​ൽ​കി.

പ്ര​തി​യാ​യ മ​നോ​ജി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളാ​ണ് വീ​പ്പ​യ്ക്കു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് കോ​ള​ജി​ൽ പോ​കാ​നാ​യി വീ​ട്ടി​ൽ​നി​ന്നും ഇ​റ​ങ്ങി​യ ല​ക്ഷി​ത തി​രി​കെ വ​രാ​ത്ത​തി​നെ​തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Latest News

Corehub Up