Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fruit

Alappuzha

പ്ര​തി​ഷേ​ധ​ത്തി​ന് ഫ​ലം​ക​ണ്ടു; നെ​ല്ല് സം​ഭ​ര​ണം ആ​രം​ഭി​ച്ചു

എ​ട​ത്വ: വി​ള​വെ​ടു​ത്ത് പ​തി​ന​ഞ്ച് ദി​നം പി​ന്നി​ട്ടി​ട്ടും നെ​ല്ല് സം​ഭ​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കൃ​ഷി​ഭ​വ​ന്‍ ഉ​പ​രോ​ധി​ച്ച് ക​ര്‍​ഷ​ക​ര്‍ ന​ട​ത്തി​യ സ​മ​ര​ത്തി​ന് ഫ​ലം ക​ണ്ടു. ത​ല​വ​ടി കൃ​ഷി​ഭ​വ​ന്‍ പ​രി​ധി​യി​ലെ ചൂ​ട്ടു​മാ​ലി പാ​ട​ത്തെ നെ​ല്ല് സം​ഭ​ര​ണം ആ​രം​ഭി​ച്ചു.

110 ഏ​ക്ക​ര്‍ വി​സ്തൃതിയി​ല്‍​പ്പെ​ട്ട ത​ല​വ​ടി ചു​ട്ടു​മാ​ലി പാ​ട​ത്തെ നെ​ല്ല് സം​ഭ​ര​ണം മു​ട​ങ്ങി​ക്കി​ട​ക്കാ​ന്‍ തു​ട​ങ്ങീ​ട്ട് 15 ദി​വ​സ​ത്തോ​ള​മാ​യി. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 25 ന് ​വി​ള​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. വി​ള​വെ​ടു​ത്ത നെ​ല്ല് ക​ഴി​ഞ്ഞ 15 ദി​വ​സ​മാ​യി പാ​ട​ത്ത് കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. നെ​ല്ലെ​ടു​പ്പ് മു​ട​ങ്ങി​യ​തോ​ടെ ക​ര്‍​ഷ​ക​ര്‍ പാ​ഡി ഓ​ഫീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.

ഇ​തേ തു​ട​ര്‍​ന്ന് ക​ര്‍​ഷ​ക​ര്‍ ക​ഴി​ഞ്ഞ ദി​വ​സം ത​ല​വ​ടി കൃ​ഷി​ഭ​വ​ന്‍ ഉ​പ​രോ​ധി​ക്കു​ക​യും കു​ട്ട​നാ​ട് എം​എ​ല്‍​എ തോ​മ​സ് കെ. ​തോ​മ​സ് പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ടു​ക​യും ത​ല​വ​ടി കൃ​ഷി ഓ​ഫീ​സ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് വേ​ണ്ട നി​ര്‍​ദ്ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് നെ​ല്ലെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്. ഏ​ജ​ന്‍​സി​ക​ള്‍ ഏ​ഴ് കി​ലോ കി​ഴി​വ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും 5 കി​ലോ​യി​ല്‍ സം​ഭ​ര​ണം ന​ട​ന്നു. ഇ​തോ​ടെ ര​ണ്ടാ​ഴ്ച​യാ​യി ന​ട​ന്ന അ​നി​ശ്ചി​ത​ത്വ​ത്തി​ന് വി​രാ​മ​മാ​യ​താ​യി ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു.

Latest News

Corehub Up