Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Game

ഇ​​നി ന്യൂ ​​ഗെ​​യിം

ഡെ​​ൻ​​മാ​​ർ​​ക്ക്: ബാ​​ഡ്മി​​ന്‍റ​​ണ്‍ വേ​​ൾ​​ഡ് ഫെ​​ഡ​​റേ​​ഷ​​ന്‍റെ (ബി​​ഡ​​ബ്ല്യു​​എ​​ഫ്) ദീ​​ർ​​ഘ​​കാ​​ല​​മാ​​യി ച​​ർ​​ച്ച ചെ​​യ്തി​​രു​​ന്ന 3x21 റാ​​ലി-​​പോ​​യി​​ന്‍റ് ഫോ​​ർ​​മാ​​റ്റി​​ൽ നി​​ന്ന് 3x15 സ്കോ​​റിം​​ഗ് സി​​സ്റ്റ​​ത്തി​​ലേ​​ക്കു​​ള്ള മാ​​റ്റ​​ത്തി​​ന് അം​​ഗീ​​കാ​​രം. ഡെ​​ൻ​​മാ​​ർ​​ക്കി​​ലെ ഹോ​​ർ​​സെ​​ൻ​​സി​​ൽ ന​​ട​​ന്ന 87-ാമ​​ത് ബി​​ഡ​​ബ്ല്യു​​എ​​ഫ് വാ​​ർ​​ഷി​​ക പൊ​​തു​​യോ​​ഗ​​ത്തി​​ൽ പു​​തി​​യ സം​​വി​​ധാ​​നം അം​​ഗ​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​ച്ചു. മാ​​റ്റം 2027 ജ​​നു​​വ​​രി നാ​​ല് മു​​ത​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രും.

മ​​ത്സ​​ര​​ങ്ങ​​ൾ ബെ​​സ്റ്റ്-​​ഓ​​ഫ്-​​ത്രീ-​​ഗെ​​യിം ഫോ​​ർ​​മാ​​റ്റ് തു​​ട​​രും. എ​​ന്നാ​​ൽ ഓ​​രോ ഗെ​​യി​​മും നി​​ല​​വി​​ലെ 21 പോ​​യി​​ന്‍റി​​ന് പ​​ക​​രം 15 പോ​​യി​​ന്‍റാ​​ക്കി നി​​ശ്ച​​യി​​ക്കും.

14-14 പോ​​യി​​ന്‍റി​​ൽ തു​​ല്ല്യ​​ത വ​​ന്നാ​​ൽ ര​​ണ്ട് പോ​​യി​​ന്‍റ് ഗെ​​യിം സ്വ​​ന്ത​​മാ​​ക്കാ​​ൻ നേ​​ട​​ണം. 2025ൽ ​​തെ​​ര​​ഞ്ഞെ​​ടു​​ത്ത ഗ്രേ​​ഡ് 3 ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളി​​ലും ദേ​​ശീ​​യ ചാ​​ന്പ്യ​​ൻ​​ഷി​​പ്പു​​ക​​ളി​​ലും ബി​​ഡ​​ബ്ല്യു​​എ​​ഫ് വേ​​ൾ​​ഡ് ജൂ​​ണി​​യ​​ർ ചാ​​ന്പ്യ​​ൻ​​ഷി​​പ്പു​​ക​​ളി​​ലും നി​​ർ​​ദി​​ഷ്ട ഫോ​​ർ​​മാ​​റ്റ് പ​​രീ​​ക്ഷി​​ച്ചി​​രു​​ന്നു.


അ​​തേ​​സ​​മ​​യം ബി​​ഡ​​ബ്ല്യു​​എ​​ഫി​​ന്‍റെ സ്കോ​​റിം​​ഗ് സ​​ന്പ്ര​​ദാ​​യ​​ത്തി​​ൽ മാ​​റ്റം വ​​രു​​ത്താ​​നു​​ള്ള തീ​​രു​​മാ​​ന​​ത്തി​​ൽ മു​​ൻ ചീ​​ഫ് കോ​​ച്ച് വി​​മ​​ൽ കു​​മാ​​ർ നി​​രാ​​ശ പ്ര​​ക​​ടി​​പ്പി​​ച്ചു.

Latest News

Corehub Up