Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Garden Maintenance

Thrissur

പു​തുത​ല​മു​റ​യ്ക്കാ​യി പ​ച്ച​ക്ക​റി​ത്തോ​ട്ട​ പ​രി​പാ​ല​നമ​ത്സ​രം

ഗു​രു​വാ​യൂ​ർ: കോ​ട്ട​പ്പ​ടി സെ​ന്‍റ് ലാ​സേ​ഴ്സ് ദേ​വാ​ല​യ​ത്തി​ലെ പാ​രി​ഷ് ബു​ള്ള​റ്റി​ൻ എ​സ്എ​ൽ വോ​യ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​തു​ത​ല​മു​റ​യ്ക്കാ​യി പ​ച്ച​ക്ക​റി​ത്തോ​ട്ട​പ​രി​പാ​ല​ന മ​ത്സ​രം ന​ട​ത്തു​ന്നു.

ഇ​ട​വ​ക​യി​ലെ നൂ​റോ​ളം കു​ട്ടി​ക്ക​ർ​ഷ​ക​ർ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് പ​ച്ച​ക്ക​റി​ത്തോ​ട്ടം പ​രി​പാ​ലി​ക്കേ​ണ്ട​ത്. പ​ച്ച​ക്ക​റി​ത്തൈ​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം വി​കാ​രി ഫാ. ​ഷാ​ജി കൊ​ച്ചു​പു​ര​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു.


അ​സി.വി​കാ​രി ഫാ. ​വി​ബി പൊ​റു​ത്തു​കാ​ര​ൻ, കെ.​പി. പോ​ളി, വി.​എ​ഫ്. ജാ​ക്സ​ൺ, ബി​ജു അ​ന്തി​ക്കാ​ട്ട്, അ​നീ​ന റോ​ബി​ൻ, ജാ​ൻ​സി ഷാ​ജു, എ​ൻ.​ജെ. ജ​യ്സ​ൺ, ലി​ൻ​സി ജി​ജോ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

Latest News

Corehub Up