Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : George Poonthottam

മു​ഖ്യ​മ​ന്ത്രി എ​ന്നാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നാ​യ​ത്; പ​രാ​തി രാ​ഷ്ട്രീ​യ നാ​ട​കമെന്ന് രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ

കൊ​ച്ചി: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ ഉ​ട​ൻ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ.​ജോ​ർ​ജ് പൂ​ന്തോ​ട്ടം. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ണെ​ന്ന് അ​റി​യു​ന്ന​ത് ആ​ദ്യ​മാ​ണ്.

വാ​ട്സ് അ​പ്പ് ചാ​റ്റി​ലെ സം​ഭാ​ഷ​ണം രാ​ഹു​ലി​ന്‍റെ​താ​ണെ​ന്ന​തി​ന് എ​ന്താ​ണ് തെ​ളി​വ്. ഇ​ത് നാ​ട​ക​മാ​ണ്. സ​ർ​ക്കാ​രി​ന് ശ​ബ​രി​മ​ല വി​ഷ​യം മ​റ​യ്ക്ക​ണം. അ​തി​നാ​യി മ​സാ​ല ക​ഥ മെ​ന​യു​ക​യാ​ണ്. സ​ർ​ക്കാ​രും ഒ​രു ചാ​ന​ൽ മു​ത​ലാ​ളി​യു​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് രാ​ഹു​ൽ ത​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ജോ​ർ​ജ് പൂ​ന്തോ​ട്ടം പ​റ​ഞ്ഞു.

നി​ല​മ്പൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്താ​ണ് ഗ​ർ​ഭ​ച്ചി​ത്രം ന​ട​ത്തി​യ​തെ​ന്ന് പെ​ൺ​കു​ട്ടി പ​റ​യു​ന്ന​താ​യാ​ണ് ഓ​ഡി​യോ​യി​ലു​ള്ള​ത്. എ​ന്നി​ട്ട് ഇ​പ്പോ​ഴാ​ണോ പ​രാ​തി പ​റ​യു​ന്ന​തെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ ചോ​ദി​ച്ചു. രാ​ഹു​ലി​നെ​തി​രാ​യ പ​രാ​തി​യി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വി​ശ്വാ​സ​ത​യി​ൽ സം​ശ​യ​മു​ണ്ടെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ വ്യ​ക്ത​മാ​ക്കി.

ഇ​തു​വ​രെ ഇ​ല്ലാ​ത്ത പ​രാ​തി ഇ​പ്പോ​ൾ വ​രു​ന്ന​ത് താ​ത്പ​ര്യ​ത്തി​ന്‍റെ പേ​രി​ലാ​ണെ​ന്നും പ​രാ​തി പു​റ​ത്തു​വ​ന്ന സ​മ​യം അ​സ്വാ​ഭാ​വി​ക​മാ​ണെ​ന്നും ജോ​ർ​ജ് പൂ​ന്തോ​ട്ടം പ​റ​ഞ്ഞു.

Latest News

Corehub Up