Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold And Cash

Kottayam

സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ

അ​യ​ർ​ക്കു​ന്നം: വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ ത​ക​ർ​ത്ത് സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് അ​യ​ർ​ക്കു​ന്നം പോ​ലീ​സ്. കൊ​ങ്ങാ​ണ്ടൂ​ർ പോ​ള​യ്ക്ക​ൽ ബെ​ന്നി​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ലെ പ്ര​തി​യെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. നെ​ല്ലി​യാ​ർ​ക്കോ​ണം ക​ട്ടു​വി​ളൈ പ​ത്മ​നാ​ഥ​പു​രം ക​ന്യാ​കു​മാ​രി സ്റ്റീ​ഫ​ൻ (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

2025 ഒ​ക്‌​ടോ​ബ​ർ 19നു ​രാ​വി​ലെ വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലെ മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 28,000 രൂ​പ​യും മു​ക​ളി​ലെ ര​ണ്ടു മു​റി​ക​ളി​ലെ അ​ല​മാ​ര​ക​ൾ കു​ത്തി​ത്തു​റ​ന്ന് 9,78,000 രൂ​പ വി​ല​വ​രു​ന്ന ഏ​ക​ദേ​ശം 10 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച് പ്ര​തി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി തി​രു​വ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്നു ഹോ​ണ്ട ആ​ക്ടീ​വ സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച് അ​തു​പ​യോ​ഗി​ച്ചാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്നു ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച​ക​ളി​ൽ പു​ല​ർ​ച്ചെ വീ​ട്ടു​കാ​ർ പ​ള്ളി​യി​ൽ പോ​കു​ന്ന സ​മ​യം നോ​ക്കി ക്രി​സ്ത്യ​ൻ ഭ​വ​ന​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടു ക​വ​ർ​ച്ച ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി.

മോ​ഷ​ണശേ​ഷം സ്കൂ​ട്ട​ർ തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഒ​ളി​പ്പി​ച്ച്, തു​ട​ർ​ന്ന് ചെ​ന്നൈ​യി​ൽ ഒ​ളി​വി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി. എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും പു​ല​ർ​ച്ചെ തി​രു​വ​ല്ലാ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി സ്കൂ​ട്ട​റെ​ടു​ത്ത് ക​റ​ങ്ങി ന​ട​ക്കു​ക​യും ആ​ളൊ​ഴി​ഞ്ഞ വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി വീ​ണ്ടും മ​ട​ങ്ങി​പ്പോ​കു​ക​യു​മാ​യി​രു​ന്നു. നാ​ല​ര​മാ​സം പോ​ലീ​സ് ന​ട​ത്തി​യ നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​ന്‍റെ​യും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ​യും ഫ​ല​മാ​യി​ട്ടാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ത​മി​ഴ്നാ​ട്ടി​ൽ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലും ക്രി​മി​ന​ൽ​ക്കേ​സു​ക​ളി​ലും പ്ര​തി​യാ​ണ് സ്റ്റീ​ഫ​ൻ. ത​മി​ഴ്നാ​ട് ചി​ദം​ബ​രം ചി​റ്റാ​ല​പ്പ​ടി​യി​ൽ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഇ​യാ​ളെ ത​മി​ഴ്നാ​ട് പോ​ലീ​സ് വെ​ടി​വച്ച് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

Latest News

Corehub Up