തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു അറസ്റ്റിൽ. ദ്വാരപാലക പാളികൾ കടത്തിയ കേസിലാണ് നടപടി. കേസിലെ ഏഴാം പ്രതിയാണ് ബൈജു.
തിരുവനന്തപുരത്തെ ഫ്ളാറ്റിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, സുധീഷ് കുമാർ എന്നിവർക്ക് പിന്നാലെയാണ് ബൈജുവിനെയും കേസിൽ അറസ്റ്റ് ചെയ്തത്. ബൈജുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
ശ്രീകോവിൽ കട്ടിള പടിയുടെ മഹസർ തയാറാക്കിയത് ബൈജുവാണ്. ചെമ്പിൽ പൊതിഞ്ഞ കട്ടിളപ്പടി എന്നാണ് മഹസറിൽ രേഖപ്പെടുത്തിയിരുന്നത്. ബൈജുവിനെ ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചു.