Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Good Deeds

സത്പ്രവൃത്തികൾ ചെയ്യുമ്പോൾ

ന​​മ്മ​​ൾ സ്ഥ​​ല​​ങ്ങ​​ൾ വാ​​ങ്ങി​​ക്കു​​ന്പോ​​ൾ പ്ര​​മാ​​ണം ചെ​​യ്യാ​​ൻ ര​​ജി​​സ്ട്രാ​​ർ ഓ​​ഫീ​​സി​​ൽ പോ​​കും. പ​​ക്ഷേ, ന​​മു​​ക്കു പ്ര​​മാ​​ണം ചെ​​യ്യു​​ന്പോ​​ൾ​ത്ത​​ന്നെ ചി​​ല​​പ്പോ​​ൾ അ​​തി​​ന്‍റെ കോ​​പ്പി കി​​ട്ട​​ണ​​മെ​​ന്നി​​ല്ല. അ​​പ്പോ​​ൾ ആ​​ധാ​​രം എ​​ഴു​​തി​​യ ആ​​ൾ ന​​മ്മ​​ളോ​​ടു പ​​റ​​യും ഇ​​രു​​പ​തു ദി​​വ​​സം ക​​ഴി​​യു​​ന്പോ​​ൾ കോ​​പ്പി കി​​ട്ടും. എ​​ന്തു​​കൊ​​ണ്ടാ​​ണ് നി​യ​മ​പ്ര​കാ​രം ഇ​​രു​​പ​​തു ദി​​വ​​സം താ​​മ​​സി​​ക്കു​​ന്ന​​തെ​ന്നു ചോ​​ദി​​ക്കു​​ന്പോ​​ൾ അ​​വ​​ർ പ​​റ​​യും, ആ​​ർ​​ക്കെ​​ങ്കി​​ലും ആ​​ക്ഷേ​​പം ഉ​​ന്ന​​യി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ഒ​​രു സ​​മ​​യം കൊ​​ടു​​ക്കു​​ന്ന​​താ​ണെ​ന്ന്.

ന​​മ്മു​​ടെ അ​​വ​​കാ​​ശ​​ത്തിൽ വേ​​റെ ആ​​രെ​​ങ്കി​​ലും ആ​​ക്ഷേ​​പം ഉ​​ന്ന​​യി​​ച്ചു ക​​ഴി​​ഞ്ഞാ​​ൽ പോ​​ക്കു​​വ​​ര​​വ് ചെ​​യ്യാ​​ൻ പ​​റ്റി​​ല്ല, നികുതി അ​​ട​​യ്ക്കാ​​ൻ പ​​റ്റി​​ല്ല, ന​​മ്മു​​ടെ സ്വ​​ന്തമാക്കി ഉ​​പ​​യോ​​ഗി​​ക്കാ​​നും പ​​റ്റി​​ല്ല. പ​​ല​​പ്പോ​​ഴും ഇ​​തു​​പോ​​ലെ ന​​മ്മു​​ടെ ആധ്യാ​​ത്മി​​ക ജീ​​വി​​ത​​ത്തി​​ലും സം​​ഭ​​വി​​ക്കും.

ശ്രദ്ധിക്കേണ്ട കാര്യം

ന​​മ്മ​​ൾ നോ​​ന്പുകാ​​ല​​ത്ത് അ​​നേ​​കം പു​​ണ്യപ്ര​​വൃ​​ത്തി​​ക​​ളും പ​​ര​​സ്നേ​​ഹ പ്ര​​വൃത്തി​​ക​​ളും പ്രാ​​ർഥ​​നാജീ​​വി​​ത​​വും ശക്തമാക്കുകയും പു​​ഷ്ക​​ല​​മാ​​ക്കു​​ക​​യും ചെ​​യ്യും. പ​​ക്ഷേ, ന​​മ്മ​​ൾ ശ്ര​​ദ്ധി​​ക്കേ​​ണ്ട ​​വി​​ഷ​​യം ന​​മ്മു​​ടെ ആ​​ധ്യാ​​ത്മി​​ക​​ത​​യി​​ൽ ആ​​രും ആ​​ക്ഷേ​​പം ഉ​​ന്ന​​യി​​ക്ക​​രുത്. അതു കൂ​​ടി ന​​മ്മ​​ൾ ഇ​​തി​​ൽ ഉറപ്പാക്കണം.

ഇക്കാ​​ല​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ഒ​​രു കു​​ഴ​​പ്പം അടുത്തുള്ളവരെ പ്പോലും നമുക്ക് അറിയില്ല എന്നതാണ്. അ​​യ​​ൽ​​വാ​​സി​​ക​​ൾ ആരൊക്കയാണെന്നു പോലും ചിലർക്ക് അറിയില്ല. മറ്റുള്ളവ​​ന്‍റെ ഗ​​തി​​കേ​​ടു​​ക​​ളെ​​കു​​റി​​ച്ചു ചി​​ല​​ർ​​ക്ക് ആകുലതകളേയില്ല. അതൊന്നും എ​​ന്‍റെ കാ​​ര്യ​​മ​​ല്ല എന്ന ചി​​ന്ത​​യാ​​ണ് അ​​വ​​ർ​​ക്ക്.

ആക്ഷേപരഹിതം

ഇ​​വ​​രൊ​​ക്കെ അ​​നാ​​ഥാ​​ല​​യ​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ച്ചി​​ട്ട് അ​​വി​​ടെ കു​​റ​​ച്ചു പണം കൊ​​ടു​​ത്തി​​ട്ടു പോ​​കും. ചി​​ല​​ർ അ​​വി​​ടെ കു​​റ​​ച്ചുനേ​​രം ചെലവഴിക്കും. അ​​പ്പോ​​ൾ ത​​ങ്ങ​​ളു​​ടെ എ​​ല്ലാ കടമകളും തീർന്നെന്ന് അവർക്കു തോ​​ന്നും. പ​​ക്ഷേ, മ​​നു​​ഷ്യ​​രു​​ടെ മു​​ന്നിൽ ഇ​​തെ​​ല്ലാം ഓ​​ക്കെയാണ്. എന്നാൽ, ദൈ​​വം ന​​മ്മു​​ടെ പ്ര​​വൃ​​ത്തി​​ക​​ളു​​ടെ മേ​​ൽ ആ​​ക്ഷേ​​പം ഉ​​ന്ന​​യി​​ച്ചാ​​ൽ ന​​മ്മ​​ൾ ചെ​​യ്യു​​ന്ന സ​​ത്പ്ര​​വൃത്തി​​ക​​ളു​​ടെ ഗു​​ണം ന​​മു​​ക്ക് അ​​നു​​ഭ​​വി​​ക്കാ​​ൻ പ​​റ്റാ​​തെ വ​​രും. പ്ര​​മാ​​ണം പോ​​ക്കുവ​​ര​​വ് ചെ​​യ്ത് കി​​ട്ടാ​​ത്ത​​തുപോലെ ത​​ന്നെ ഒ​​രു അ​​ധി​​കാ​​രന​​ഷ്ടം.

അതായത് സ​​ത്​​പ്ര​​വൃ​​ത്തി​​ക​​ളു​​ടെ ഫ​​ല​​ങ്ങ​​ൾ ന​​മു​​ക്ക് അ​​നു​​ഭ​​വി​​ക്കാ​​ൻ കഴിയാത്ത അവസ്ഥ. ചു​​ങ്ക​​ക്കാ​​ര​​ൻ ഫ​​രി​​സേ​​യ​​നേ​​ക്കാ​​ൾ നീ​​തീ​​ക​​രി​​ക്ക​​പ്പെ​​ട്ടു വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങി എന്നു പ​​റ​​യു​​ന്പോ​​ൾ ഫ​​രി​​സേ​​യ​​ന്‍റെ സത്​​പ്ര​​വൃത്തി​​ക​​ൾ ആ​​ക്ഷേ​​പ​​ര​​ഹി​​തം അ​​ല്ലാ​​യി​​രു​​ന്നു എ​​ന്നു​​ള്ള സൂ​​ച​​ന​​യാ​​ണ് അ​​വി​​ടെയു​​ള്ള​​ത്. സത്​​പ്ര​​വൃത്തി​​ക​​ൾ ചെ​​യ്യാം. പ​​ക്ഷേ, ദൈ​​വം അ​​തിൽ ആ​​ക്ഷേ​​പം ഉ​​ന്ന​​യി​​ക്കാ​​തി​​രി​​ക്കാ​​ൻ നോ​​ന്പുകാ​​ല​​ത്തു പ്ര​​ത്യേ​​കം ശ്ര​​ദ്ധി​​ക്ക​​ണം.

Latest News

Corehub Up