Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Good Health.

Alappuzha

അ​വ​ശ​നാ​യ ആ​ദി​വാ​സി കുട്ടി ആ​രോ​ഗ്യ​വാ​നാ​യി മ​ട​ങ്ങി

അ​മ്പ​ല​പ്പു​ഴ: വ​ഴി​യ​രി​കി​ൽ അ​വ​ശ​നാ​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​ദി​വാ​സി കുട്ടി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സ്വാ​ന്ത്വ​ന​ത്തി​ന്‍റെ ത​ടോ​ല​ലി​ൽ ര​ണ്ടാം ജ​ന്മം. പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട്, താ​മ​ര​പ്പാ​ടം ചു​ള്ളി​യാ​ർ​മേ​ട് അ​ള​കാ​പു​രി കോ​ള​നി​യി​ൽ മു​രു​ക​ൻ-​മ​ഹേ​ശ്വ​രി ദ​മ്പ​തി​ക​ളു​ടെ ര​ണ്ടു വ​യ​സു​കാ​ര​നാ​ണ് പു​തു​ജീ​വി​ത​ത്തി​ലേ​ക്ക് ക​ര​ക​യ​റി​യ​ത്. ചി​കി​ത്സാ ചെ​ല​വി​ന് ബു​ദ്ധി​മു​ട്ടു​ന്ന ഇ​വ​രു​ടെ ദ​യ​നീ​യാ​വ​സ്ഥ ദീ​പി​ക ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. തൊ​ട്ട​ടു​ത്ത​ദി​വ​സം ഇ​വ​രു​ടെ ചി​കി​ത്സ ചെ​ല​വി​നാ​യു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളു​മു​ണ്ടാ​യി.

2026 ജൂ​ൺ 27-ന് ​രാ​വി​ലെ 11 നാ​ണ് കാ​യം​കു​ള​ത്ത് വ​ഴി​യ​രി​കി​ൽ അ​മ്മ​യ്ക്കൊ​പ്പം അ​ല​ഞ്ഞു​തി​രി​ഞ്ഞ് അ​വ​ശ​നാ​യ നി​ല​യി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ഇ​ട​പെ​ട്ട പോ​ലീ​സ്, ഇ​രു​വ​രെ​യും ര​ക്ഷി​ച്ച് കു​ട്ടി​യെ കാ​യം​കു​ളം ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കു​ട്ടി​യു​ടെ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​നി​ല തി​രി​ച്ച​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മാ​വേ​ലി​ക്ക​ര ഗ​വ. ആ​ശു​പ​ത്രി​യി​ലെ ശി​ശു​രോ​ഗ വി​ദ​ഗ്ധ​നാ​യ ഡോ. ​ശ്രീ​പ്ര​സാ​ദ് ഇ​ട​പെ​ട്ട് കു​ട്ടി​യെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പീ​ഡി​യാ​ട്രി​ക് ഇ​ന്റ​ൻ​സീ​വ് കെ​യ​ർ യൂ​ണി​റ്റി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ശി​ശു​രോ​ഗ​വി​ഭാ​ഗം യൂ​ണി​റ്റ് ചീ​ഫ് ഡോ. ​ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡോ​ക്‌​ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സം​ര​ക്ഷ​ണ​യി​ലാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​മ്പോ​ൾ കു​ട്ടി​ക്ക് 3.5 കി​ലോ​ഗ്രാം മാ​ത്ര​മാ​യി​രു​ന്നു ഭാ​രം. കു​ട്ടി​യു​ടെ തൂ​ക്കം ഒ​രു മാ​സം പി​ന്നി​ട്ട​പ്പോ​ഴേ​ക്കും 4.6 കി​ലോ​ഗ്രാ​മാ​യി. നി​ല​വി​ൽ കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​യ​തോ​ടെ കു​ടും​ബം സ്വ​ന്തം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി.

Latest News

Corehub Up