Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Graphene Policy

ഗ്ര​ഫീ​ൻ ന​യ​ത്തി​ന് അം​ഗീ​കാ​രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ൽ വി​​​​പ്ല​​​​വ​​​​ക​​​​ര​​​​മാ​​​​യ മാ​​​​റ്റം കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ ശേ​​​​ഷി​​​​യു​​​​ള്ള ഭാ​​​​വി​​​​യി​​​​ലെ അ​​​​ത്ഭു​​​​ത പ​​​​ദാ​​​​ർ​​​​ഥ​​​​മെ​​​​ന്ന് വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ഗ്ര​​​​ഫീ​​​​ൻ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ലും ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ലും ലോ​​​​ക​​​​ത്തി​​​​ന്‍റെ ശ്ര​​​​ദ്ധാ​​​​കേ​​​​ന്ദ്ര​​​​മാ​​​​കാ​​​​ൻ കേ​​​​ര​​​​ളം ഒ​​​​രു​​​​ങ്ങു​​​​ന്നു. സം​​​​സ്ഥാ​​​​ന​​​​ത്ത് ഗ്ര​​​​ഫീ​​​​ൻ ആ​​​​വാ​​​​സ വ്യ​​​​വ​​​​സ്ഥ​​​​യെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന കേ​​​​ര​​​​ള ഗ്ര​​​​ഫീ​​​​ൻ ന​​​​യ​​​​ത്തി​​​​നു മ​​​​ന്ത്രി​​​​സ​​​​ഭ അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി.

ഏ​​​റ്റ​​​വും ക​​​നം​​​കു​​​റ​​​ഞ്ഞ​​​തും ഉ​​​രു​​​ക്കി​​​നേ​​​ക്കാ​​​ൾ 200 മ​​​ട​​​ങ്ങ് ക​​​രു​​​ത്തു​​​ള്ള​​​തു​​​മാ​​​യ, ഗ്രാ​​​ഫൈ​​​റ്റി​​​ന്‍റെ അ​​​തി​​​സൂ​​​ക്ഷ്മ​​​പാ​​​ളി​​​യാ​​​ണ് ഗ്ര​​​ഫീ​​​ൻ. ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക്സ്, ആ​​​രോ​​​ഗ്യ, ശു​​​ദ്ധീ​​​ക​​​ര​​​ണ, വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന​​​താ​​​ണി​​​ത്.

ഗ്ര​​​​ഫീ​​​​ൻ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​യി ബൃ​​​​ഹ​​​​ത്താ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ആ​​​​വി​​​​ഷ്ക​​​​രി​​​​ച്ച​​​​ത്. സം​​​​സ്ഥാ​​​​ന​​​​ത്ത് ഗ്ര​​​​ഫീ​​​​നി​​​​ന്‍റെ​​​​യും അ​​​​നു​​​​ബ​​​​ന്ധ വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ​​​​യും ഗ​​​​വേ​​​​ഷ​​​​ണം, പ്ര​​​​യോ​​​​ഗം എ​​​​ന്നി​​​​വ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക, വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നും വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​നും പി​​​​ന്തു​​​​ണ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ് കേ​​​​ര​​​​ള ഗ്ര​​​​ഫീ​​​​ൻ ന​​​​യം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

സ്ഥി​​​​ര​​​​ത​​​​യു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​നം സൃ​​​​ഷ്‌​​​ടി​​​ക്ക​​​​ൽ, അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് ഇ​​​​ക്കോ​​​​സി​​​​സ്റ്റം സ്ഥാ​​​​പി​​​​ക്ക​​​​ൽ, ഗ​​​​വേ​​​​ഷ​​​​ണ​​​​വും വി​​​​ക​​​​സ​​​​ന​​​​വും പി​​​​ന്തു​​​​ണ​​​​യ്ക്ക​​​​ൽ, സാ​​​​ങ്കേ​​​​തി​​​​ക പി​​​​ന്തു​​​​ണ​​​​യും ആ​​​​ഗോ​​​​ള പ​​​​ങ്കാ​​​​ളി​​​​ത്ത​​​​വും ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ൽ, സാ​​​​മ്പ​​​​ത്തി​​​​ക ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ൻ​​​​സി സേ​​​​വ​​​​ന​​​​ങ്ങ​​​​ളും മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗും തുടങ്ങി യവ ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

Latest News

Corehub Up