Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Great Gathering

Alappuzha

ദൈ​വ​ക​രു​ണ​യു​ടെ പ്രേ​ഷി​ത​രു​ടെ മ​ഹാ​സം​ഗ​മം ഇ​ന്ന് ചേ​ർ​ത്ത​ല​യി​ൽ

ചേ​ർ​ത്ത​ല: കേ​ര​ള​ത്തി​ലെ സീ​റോ​മ​ല​ബാ​ർ, ല​ത്തീ​ൻ, സീ​റോ മ​ല​ങ്ക​ര വി​ഭാ​ഗ​ങ്ങ​ളി​ലെ 32 രൂ​പ​ത​ക​ളി​ൽനി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും സ​ഭാ​ധ്യ​ക്ഷ​ന്മാ​രും അ​ണി​നി​ര​ക്കു​ന്ന ദൈ​വ​ക​രു​ണ​യു​ടെ തി​രു​നാ​ളും പ്രേ​ഷി​ത​രു​ടെ മ​ഹാ​സം​ഗ​മ​വും ഇ​ന്ന് ചേ​ർ​ത്ത​ല​യി​ൽ ന​ട​ക്കും. മാ​യി​ത്ത​റ സേ​ക്ര​ട്ട് ഹാ​ർ​ട്ട് ദൈ​വാ​ല​യ​ത്തി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ന് മു​ന്നോ​ടി​യാ​യി യു​വാ​ക്ക​ളു​ടെ ആ​വേ​ശ​ക​ര​മാ​യ പ​താ​ക​പ്ര​യാ​ണം ന​ട​ന്നു.

സി​റോ മ​ല​ബാ​ർ സ​ഭാ​ധ്യ​ക്ഷ​ൻ കർദിനാൾ മാ​ർ റ​ഫേ​ൽ ത​ട്ടി​ൽ ആ​ശീ​ർ​വ​ദി​ച്ച പ​താ​ക​യു​മാ​യി പു​ന്ന​പ്ര സെ​ന്‍റ് മ​രി​യ വി​യാ​നി​പ്പ​ള്ളി​യി​ൽനി​ന്നാ​ണ് പ്ര​യാ​ണം ആ​രം​ഭി​ച്ച​ത്. തീ​ര​ദേ​ശ റോ​ഡി​ലൂ​ടെ അ​ന്ധ​കാ​ര​ന​ഴി വ​ഴി സ​ഞ്ച​രി​ച്ച പ്ര​യാ​ണം മാ​യി​ത്ത​റ തി​രു​ഹൃ​ദ​യ​ദൈ​വാ​ല​യ​ത്തി​ൽ സ​മാ​പി​ച്ചു.

പ്ര​ധാ​ന​ച​ട​ങ്ങു​ക​ൾ ഉ​ച്ച​യ്ക്ക് രണ്ടു മു​ത​ൽ

ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സം​ഗ​മ​ത്തി​ന്‍റെ പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ. ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ടിന് ​ഒ​രു​ക്ക ശു​ശ്രൂ​ഷ​ക​ളോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. ലോ​ക​സ​മാ​ധാ​നം ല​ക്ഷ്യ​മാ​ക്കി 195 രാ​ഷ്ട്ര​ങ്ങ​ളു​ടെ പ​താ​ക​ക​ളു​മാ​യി യു​വാ​ക്ക​ൾ ന​ട​ത്തു​ന്ന വ​ർ​ണാ​ഭ​മാ​യ പ്ര​ദ​ക്ഷി​ണം സം​ഗ​മ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​യാ​കും. ഓ​രോ രാ​ജ്യ​ത്തി​നും വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​ക​ളും ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​കും.


ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ, മെ​ത്രാ​ന്മാ​രാ​യ മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ, ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ മ​ക്കാ​റി​യോ​സ്, ഡോ. ​ജ​യിം​സ് ആ​നാ​പ​റ​മ്പി​ൽ, ഡോ. ​പോ​ൾ ആന്‍റണി മു​ല്ല​ശേ​രി എ​ന്നി​വ​ർ സം​യു​ക്ത​മാ​യി പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്കു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ദി​വ്യ​ബ​ലി​യെ​ത്തു​ട​ർ​ന്ന് സ​ഭാ-​സാ​മൂ​ഹി​ക​രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും.

 

Latest News

Corehub Up