കോട്ടയം: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല യുജി/പിജി പ്രോഗ്രാമുകളിലേക്ക് നടത്തിയ പ്രവേശന പരീക്ഷയിൽ പാലാ ബ്രില്ല്യന്റിന് അഭിമാന നേട്ടം.
ബിടെക് പ്രവേശനത്തിനുള്ള അഖിലേന്ത്യ പരീക്ഷയിൽ ആദ്യ 10 റാങ്കും ബ്രില്ല്യന്റിനാണ്. എംഎസ്സി ഇന്റഗ്രേറ്റഡ് ഫിസിക്സ്, കെമസ്ട്രി, മാത്സ്, ഫോട്ടോണിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്, ബയോളജിക്കൽ സയൻസ് പരീക്ഷകളിൽ ആദ്യ റാങ്കുകൾ കരസ്ഥമാക്കി ബ്രില്ല്യന്റ് മികച്ച നേട്ടം കൈവരിച്ചു.
കുസാറ്റ് ബിടെക് പ്രവേശന പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് അഭിനവ് അരുണ്‍ കരസ്ഥമാക്കി. ആലപ്പുഴ നോർത്ത് ആര്യനാട് സ്വദേശി സെയിൽസ് മാനേജരായ അരുണ്‍ ഗോപിനാഥിന്റെയും സരിത സതീഷിന്റെയും മകനാണ്. പാലാ ചാവറ പബ്ലിക് സ്കൂളിലാണ് പ്ലസ്ടു പഠനം നടത്തിയത്.
രണ്ടാം റാങ്ക് നേടിയ നിവേദ് വേണുഗോപാൽ, പാലക്കാട് അടയ്ക്കാപൂത്തൂർ വടക്കേതിൽ സിവിൽ എൻജിനിയറായ വി. വേണുഗോപാലന്റെയും ദിവ്യയുടെയും മകനാണ്. പാലാ ചാവറ പബ്ലിക് സ്കൂളിലാണ് പ്ലസ്ടു പഠനം നടത്തിയത്.
മൂന്നാം റാങ്ക് കരസ്ഥമാക്കിയ ആൽഫ്രഡ് ജെൻസണ്, മൂവാറ്റുപുഴ സ്വദേശി പുത്തൻപുരയ്ക്കൽ വീട്ടിൽ അധ്യാപകനായ ജെണ്സണ് പി. ജോണിന്റെയും സീമയുടെയും മകനാണ്. മാന്നാനം കെഇ സ്കൂളിലാണ് പ്ലസ്ടുപഠനം.
നാലാം റാങ്ക് കരസ്ഥമാക്കിയ ഗോവിന്ദ് വിനോദ്, തൃശൂർ അത്താണി മണ്ണാടത്തിൽ വീട്ടിൽ ബിസിനസുകാരനായ വിനോദിന്റെയും അധ്യാപികയായ ഗോപികാ വിനോദിന്റെയും മകനാണ്.
അഞ്ചാം റാങ്ക് നേടിയ ഗണേഷ്കുമാർ, കോട്ടയം പാത്താമുട്ടം കറുത്തേടത്ത് വീട്ടിൽ എൻജിനിയർ ദന്പതികളായ കെ.സി. ബിജുവിന്റെയും രഞ്ജിനിയുടെയും മകനാണ്. പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിലാണ് പ്ലസ്ടുപഠനം.
ജോസഫ് ജൂഡ് നോബിൾ, ഫെലിക്സ് പി. മനോജ്, എൽജിൻ തന്പി, ഫായിസ് നഫ്സൽ, ഫാദി ഇഷാൻ എന്നിവർ ആറു മുതൽ പത്ത് വരെയുള്ള റാങ്കിൽ ഇടംപിടിച്ചു.
ഈ റാങ്കുകാർക്കു പുറമെ 20നുള്ളിലെ 19 ഉം 50നുള്ളിൽ വന്ന 41 വിദ്യാർഥികളും 100 നുള്ളിലെ 85 ഉം പാലാ ബ്രില്ല്യന്റ് സ്റ്റഡിസെന്ററിൽ പരിശീലനം നേടിയവരാണ്.
കുസാറ്റ് ഇന്റഗ്രേറ്റഡ് ഫിസിക്സ്, കംപ്യൂട്ടർ സയൻസ് പരീക്ഷകളിൽ നിവേദ് വേണുഗോപാലൻ്, ഇന്റഗ്രേറ്റഡ് കെമസ്ട്രി പരീക്ഷയിൽ എൻ. നിരഞ്ജൻ, ഇന്റഗ്രേറ്റഡ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫോട്ടോണിക്സ് പരീക്ഷകളിൽ ലിസാ മരിയ മനോജ്, ബയോളജിക്കൽ സയൻസ് പരീക്ഷയിൽ ആർ.എസ്. ശ്രേയ രാജ് എന്നിവർക്കാണ് ഒന്നാം റാങ്കുകൾ.
ഉന്നതവിജയം കരസ്ഥമാക്കിയവരെ ഡയറക്ടർമാരും അധ്യാപകരും അനുമോദിച്ചു.