Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Grounded

തുടർച്ചയായ അപകടം: തേ​​​ജ​​​സ് യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി നി​​​ല​​​ത്തി​​​റ​​​ക്കി

ന്യൂ​​​ഡ​​​ൽ​​​ഹി: തു​​​ട​​​ർ​​​ച്ച​​​യാ​​​യ അ​​​പ​​​ക​​​ട​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സിം​​​ഗി​​​ൾ സീ​​​റ്റ് തേ​​​ജ​​​സ് യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ നി​​​ല​​​ത്തി​​​റ​​​ക്കി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ വ്യോ​​​മ​​​സേ​​​ന. ഇ​​​ന്ത്യ ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ച 30 ഓ​​​ളം വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണു നി​​​ല​​​ത്തി​​​റ​​​ക്കി പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കു​​​ക.

ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ മൂ​​​ന്ന് അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യ​​​താ​​​ണ് ന​​​ട​​​പ​​​ടി​​​ക്കു കാ​​​ര​​​ണം. എ​​​ന്നാ​​​ൽ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഔ​​​ദ്യോ​​​ഗി​​​ക അ​​​റി​​​യി​​​പ്പ് വ്യോ​​​മ​​​സേ​​​ന ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല.

ക​​​ഴി​​​ഞ്ഞ ഏ​​​ഴി​​​ന് പ​​​രി​​​ശീ​​​ല​​​ന പ​​​റ​​​ക്ക​​​ലി​​​നു​​​ശേ​​​ഷം തി​​​രി​​​ച്ചി​​​റ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ റ​​​ണ്‍വേ​​​യി​​​ൽ​​​നി​​​ന്നു തെ​​​ന്നി​​​മാ​​​റി​​​യ​​​താ​​​ണ് അ​​​വ​​​സാ​​​ന​​​മാ​​​യി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത അ​​​പ​​​ക​​​ടം. വി​​​മാ​​​ന​​​ത്തി​​​ന്‍റെ എ​​​യ​​​ർ ഫ്രെ​​​യി​​​മി​​​ല​​​ട​​​ക്കം വ​​​ലി​​​യ കേ​​​ടു​​​പാ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ച​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. എ​​​ന്നാ​​​ൽ ബ്രേ​​​ക്ക് ത​​​ക​​​രാ​​​ർ മൂ​​​ല​​​മു​​​ണ്ടാ​​​യ ചെ​​​റി​​​യ അ​​​പ​​​ക​​​ട​​​മെ​​​ന്നാ​​​ണു നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഹി​​​ന്ദു​​​സ്ഥാ​​​ൻ എ​​​യ്റോ​​​നോ​​​ട്ടി​​​ക്സ് ലി​​​മി​​​റ്റ​​​ഡ് ന​​​ൽ​​​കു​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണം.

സിം​​​ഗി​​​ൾ സീ​​​റ്റ് തേ​​​ജ​​​സ് വി​​​മാ​​​നം 2024 മാ​​​ർ​​​ച്ചി​​​ൽ ജ​​​യ്സാ​​​ൽ​​​മീ​​​റി​​​ൽ ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​തോ​​​ടെ​​​യാ​​​ണ് വി​​​മാ​​​ന​​​ത്തി​​​നു സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​റു​​​ണ്ടെ​​​ന്ന ആ​​​രോ​​​പ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​ൽ പൈ​​​ല​​​റ്റ് ര​​​ക്ഷ​​​പ്പെ​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ന​​​വം​​​ബ​​​റി​​​ൽ ദു​​​ബാ​​​യി​​​ൽ ന​​​ട​​​ന്ന എ​​​യ​​​ർ ഷോ​​​യി​​​ൽ വി​​​മാ​​​നം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് പൈ​​​ല​​​റ്റ് മ​​​രി​​​ച്ച​​​തോ​​​ടെ വി​​​മാ​​​ന​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷ വ​​​ലി​​​യ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു വ​​​ഴി​​​വ​​​ച്ചു.ഈ ​​​അ​​​പ​​​ക​​​ട​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ഇ​​​പ്പോ​​​ഴും പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.

തേ​​​ജ​​​സ് നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഹി​​​ന്ദു​​​സ്ഥാ​​​ൻ എ​​​യ്റോ​​​നോ​​​ട്ടി​​​ക്സ് ലി​​​മി​​​റ്റ​​​ഡ് വ്യോ​​​മ​​​സേ​​​ന​​​യ്ക്കു ന​​​ൽ​​​കേ​​​ണ്ട തേ​​​ജ​​​സ് മാ​​​ർ​​​ക്ക് 1 എ ​​​പ​​​തി​​​പ്പി​​​ന്‍റെ വി​​​ത​​​ര​​​ണം വൈ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് പു​​​തി​​​യ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ൾ. 182 മാ​​​ർ​​​ക്ക് 1 എ ​​​യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു വ്യോ​​​മ​​​സേ​​​ന ഓ​​​ർ​​​ഡ​​​ർ ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും കൈമാറാനാ​​​യി​​​ട്ടി​​​ല്ല.

Latest News

Corehub Up