Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gun

കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് മ​രി​ച്ചു

ല​ക്നോ: വാ​രാ​ണ​സി​യി​ലെ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് മ​രി​ച്ചു. ബി​രു​ദ വി​ദ്യാ​ർ​ഥി സൂ​ര്യ പ്ര​താ​പ് സിം​ഗി (23) നെ ​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ മ​ഞ്ജീ​ത് ചൗ​ഹാ​നാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം മ​ഞ്ജീ​ത് ഒ​ളി​വി​ലാ​ണ്.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സൂര്യയെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും അ​വി​ടെ​വ​ച്ച് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​ക​ത്തി​ൽ കോ​പാ​കു​ല​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജി​ലെ ഫ​ർ​ണി​ച്ച​റ്റു​ക​ൾ ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്തു.

സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ല​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ കോ​ള​ജ് പൂ​ർ​ണ​മാ​യും പോ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up