Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gunman Beat Case

ആ​ല​പ്പു​ഴ​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം; രേ​ഖ​ക​ൾ തി​രു​ത്താ​ൻ മേ​ലു​ദ്യോ​ഗ​സ്ഥ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്ന് എ​സ്ഐ​മാ​രു​ടെ മൊ​ഴി

ആ​ല​പ്പു​ഴ: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ ആ​ല​പ്പു​ഴ​യി​ൽ​വ​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക മൊ​ഴി ന​ൽ​കി ഗ്രേ​ഡ് എ​സ്ഐ​മാ​ർ. രേ​ഖ​ക​ൾ തി​രു​ത്താ​ൻ മേ​ലു​ദ്യോ​ഗ​സ്ഥ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്നാ​ണ് എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത്ത് കു​മാ​റി​ന്‍റെ ഓ​ഫീ​സി​ലെ ര​ണ്ട് എ​സ്ഐ​മാ​ർ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി​യ​ത്.

ഉ​ത്ത​ര​വ് അ​നു​സ​രി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. കേ​സി​ൽ ത​ങ്ങ​ൾ​ക്ക് നേ​രി​ട്ട് ബ​ന്ധ​മി​ല്ലെ​ന്നു​മാ​ണ് മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് ഗ്രേ​ഡ് എ​സ്ഐ​മാ​രാ​യ ഗി​രീ​ഷ്, ശ്രീ​കാ​ന്ത് എ​ന്നി​വ​രു​ടെ മൊ​ഴി​
യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​വ​ർ റ​ഫ​ർ റി​പ്പോ​ർ​ട്ടി​ൽ തെ​ളി​വി​ല്ല എ​ന്ന് എ​ഴു​തി ചേ​ർ​ത്തു. പോ​ലീ​സ് ഫോ​ട്ടോ​ഗ്രാ​ഫ​ർ പ​ക​ർ​ത്തി​യ മ​ർ​ദ​ന ദൃ​ശ്യ​ങ്ങ​ൾ മാ​ത്ര​മേ ഉ​ള്ളൂ​വെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി. ഇ​തി​ൽ ക്രൂ​ര മ​ർ​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളി​ല്ല. ഇ​തോ​ടെ​യാ​ണ് കേ​സി​ൽ തെ​ളി​വി​ല്ല എ​ന്ന് കാ​ട്ടി കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

Latest News

Corehub Up