Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Half-eaten

Malappuram

പ​കു​തി ഭ​ക്ഷി​ച്ച നി​ല​യി​ല്‍​ കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡം

ക​ടു​വ​യോപു​ലി​യോ 

ക​രു​വാ​ര​കു​ണ്ട്: കേ​ര​ള എ​സ്റ്റേ​റ്റ് സി ​വ​ണ്‍ ഡി​വി​ഷ​നി​ല്‍ കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡം പ​കു​തി​ഭാ​ഗം ഭ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. രാ​വി​ലെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​ന്നി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ട​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ആ​ര്‍​ആ​ര്‍​ടി, വെ​റ്റ​റി​ന​റി സം​ഘ​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ ക​ടു​വ​യോ പു​ലി​യോ ആ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ സ​മീ​പ​പ്ര​ദേ​ശ​മാ​യ പാ​ന്ത്ര​യി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ ക​ടു​വ​യെ നേ​രി​ല്‍ ക​ണ്ട​തി​നെത്തു​ട​ര്‍​ന്ന് വ​നം​വ​കു​പ്പ് കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഇ​വി​ടെ സ്ഥാ​പി​ച്ച കൂ​ട്ടി​ല്‍ പു​ലി കു​ടു​ങ്ങി​യി​ട്ടു​മു​ണ്ട്.
സ്‌​കൂ​ളും വി​ല്ലേ​ജ് ഓ​ഫീ​സും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ് വീ​ണ്ടും വ​ന്യ​മൃ​ഗ​സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ മ​ല​യോ​ര നി​വാ​സി​ക​ള്‍ ക​ടു​ത്ത ഭീ​തി​യി​ലാ​ണ്. മേ​ഖ​ല​യി​ല്‍ ഉ​ട​ന്‍ കൂ​ട് സ്ഥാ​പി​ച്ച് മൃ​ഗ​ത്തെ പി​ടി​കൂ​ടി​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ മു​ന്ന​റി​യി​പ്പ്.

Latest News

Corehub Up