Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Halt Services

Kozhikode

ന​ടു​വൊ​ടി​ക്കു​ന്ന റോ​ഡ്; ബ​സ് ഓ​ട്ടം നി​ര്‍​ത്തു​മെ​ന്ന് ഉ​ട​മ​ക​ള്‍

വ​ട​ക​ര: വ​ട​ക​ര-​വി​ല്യാ​പ്പ​ള്ളി-​ത​ണ്ണീ​ര്‍​പ​ന്ത​ല്‍ റോ​ഡ് ത​ക​ര്‍​ന്ന് യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. റോ​ഡ് മു​ഴു​വ​നും കു​ഴി​ക​ൾ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. റോ​ഡ് പ​ണി കാ​ര​ണം മു​ഴു​വ​ന്‍ സ്ഥ​ല​ങ്ങ​ളി​ലും മ​ണ്ണ് കൂ​ട്ടി​യി​ട്ട​തി​നാ​ല്‍ മ​ഴ പെ​യ്ത​തോ​ടെ റോ​ഡി​ൽ ചെ​ളി വെ​ള്ളം നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് കു​ഴി ഏ​തെ​ന്ന് മ​ന​സി​ലാ​കാ​ത്ത​തി​നാ​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ബ​സു​ക​ളു​ടെ അ​വ​സ്ഥ​വും ദ​യ​നീ​യ​മാ​ണ്. ട​യ​റും പാ​ര്‍​ട്‌​സു​മൊ​ക്കെ ത​ക​രാ​റി​ലാ​വു​ക​യാ​ണ്.

അ​റ്റ​കു​റ്റ പ​ണി സ്ഥി​ര​മാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​ന്‍റെ അ​വ​സ്ഥ കാ​ര​ണം ബ​സ് സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ പ​റ്റാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് ബ​സ് ഉ​ട​മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. റോ​ഡ് പ​ണി എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ബ​സ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വെ​ക്കേ​ണ്ടി​വ​രു​മെ​ന്നും വ​ട​ക​ര ബ​സ് ഓ​പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി എ.​പി. ഹ​രി​ദാ​സ​ന്‍ അ​റി​യി​ച്ചു.

 

Latest News

Corehub Up