Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hanan Shah

ഹ​നാ​ൻ ഷാ​യു​ടെ സം​ഗീ​ത പ​രി​പാ​ടിക്കിടെ തി​ക്കും തി​ര​ക്കും; 20 പേർക്ക് പരിക്ക്

കാ​സ​ർ​ഗോ​ഡ്: ഹ​നാ​ൻ ഷാ​യു​ടെ സം​ഗീ​ത​പ​രി​പാ​ടി​യ്ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ഇ​രു​പ​തു​പേ​ർ​ക്ക് പ​രി​ക്ക്. കാ​സ​ർ​ഗോ​ഡ് പു​തി​യ ബ​സ്‌ സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​ള്ള മൈ​താ​ന​ത്ത് ന​ട​ത്തി​യ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പ​രി​പാ​ടി ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പേ ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. ഇ​തും തി​ക്കും തി​ര​ക്കും ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മാ​യി. ഇ​തി​നി​ടെ ചി​ല​ർ ത​ള​ർ​ന്നു വീ​ണ​തോ​ടെ ജ​ന​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ലാ​ത്തി​വീ​ശി. ഇ​തി​നി​ടെ ചി​ല​ർ​ക്ക് വീ​ണും പ​രി​ക്കേ​റ്റു.

ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന​തി​ലു​മേ​റെ ആ​ളു​ക​ൾ പ​രി​പാ​ടി​ക്ക് എ​ത്തി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തി​ര​ക്ക് നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തോ​ടെ സം​ഗീ​ത പ​രി​പാ​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നും സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട വി​വ​ര​മ​റി​ഞ്ഞ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി.​വി.​വി​ജ​യ്ഭാ​ര​ത് റെ​ഡ്ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ‌​ല​ത്തെ​ത്തി.

 

 

 

Latest News

Corehub Up