Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harassment Case

പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി;ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ സി​പി​എം പു​റ​ത്താ​ക്കി

ശ്രീ​കൃ​ഷ്ണ​പു​രം: ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ സി​പി​എം പു​റ​ത്താ​ക്കി. ശ്രീ​കൃ​ഷ്ണ​പു​രം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം സി. ​സു​ജി​ത്തി​നെ​യാ​ണ് പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​ത്.

ശ്രീ​കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്ത് അം​ഗം കൂ​ടി​യാ​യ സു​ജി​ത്തി​നെ​തി​രേ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​യാ​യ യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. 2025 മു​ത​ൽ 2026 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് പ​ല​പ്പോ​ഴാ​യി പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് പ​രാ​തി. സു​ജി​ത്തി​നെ ഡി​വൈ​എ​ഫ്ഐ​യി​ൽ​നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

സു​ജി​ത്തി​നെ​തി​രേ ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന സു​ജി​ത്തി​നാ​യി അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ​രാ​തി​ക്കാ​രി മ​ജി​സ്ട്രേ​റ്റി​നു​മു​ന്നി​ൽ ര​ഹ​സ്യ​മൊ​ഴി ന​ൽ​കും. ഇ​തി​നു​ശേ​ഷ​മാ​യി​രി​ക്കും പ്ര​തി​ക്കെ​തി​രേ കൂ​ടു​ത​ൽ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കു​ക. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up