Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Heal

Thrissur

"വാ​യ​ന രോ​ഗ​ശാ​ന്തി​ക്കു വ​ഴി​യൊ​രു​ക്കും'

തൃ​ശൂ​ർ: ന​ല്ല വാ​യ​ന മാ​ന​സി​ക​സൗ​ഖ്യ​ത്തി​നും ശാ​രീ​രി​ക​രോ​ഗ​ശാ​ന്തി​ക്കും വ​ഴി​യൊ​രു​ക്കു​മെ​ന്ന് അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ.​ഡോ. ആ​ന്‍റ​ണി മ​ണ്ണു​മ്മ​ൽ. ഡോ​ക്ട​ർ​മാ​രും ആ​ശു​പ​ത്രി​ക​ളും ഈ ​ചി​ന്ത ഉ​ൾ​ക്കൊ​ണ്ട് ആ​തു​ര​ശു​ശ്രൂ​ഷ ന​ട​ത്തി​യാ​ൽ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാ​യ​ന​വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡോ​ക്ട​ർ​മാ​ർ​ക്കും മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച "റീ​ഡ്, റി​ഫ്ല​ക്ട് ആ​ൻ​ഡ് ഹീ​ൽ' എ​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി ഫ്ലോ​റ​ൻ​സ് മെ​റി​ൻ ജോ​സ്, സീ​നി​യ​ർ ലൈ​ബ്രേ​റി​യ​ൻ​മാ​രാ​യ വി.​ജെ. ലി​റ്റി, ഗ്ലാ​ഡി​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​മ​ല സൈ​ക്യാ​ട്രി വി​ഭാ​ഗം പ്ര​ഫ​സ​റും മേ​ധാ​വി​യു​മാ​യ ഡോ. ​പി.​കെ. പ്രീ​തി മേ​നോ​ൻ, ലൈ​ബ്ര​റി​വി​ഭാ​ഗം പ്ര​ഫ​സ​റും മേ​ധാ​വി​യു​മാ​യ ഡോ.​എ. റ്റി. ​ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ്, ന​ഴ്സിം​ഗ് കോ​ള​ജ്, മെ​ഡി​ക്ക​ൽ സ്റ്റു​ഡ​ന്‍റ്സ് കൗ​ണ്‍​സി​ൽ അ​രോ​ഹ, നാ​ഷ​ണ​ൽ ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് വാ​യ​ന​വാ​രാ​ഘോ​ഷ​വും സെ​മി​നാ​റും ന​ട​ത്തി​യ​ത്.

Latest News

Corehub Up