Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Update

എ​ന്‍റെ വ​ല​ത് ഇ​ടു​പ്പി​ലെ ടെ​ൻ​ഡ​ൻ വേ​ർ​പെ​ട്ടു: തു​റ​ന്നു പ​റ​ഞ്ഞ് ര​ശ്മി​ക മ​ന്ദാ​ന

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ൽ ത​നി​ക്കു​ണ്ടാ​യ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് ന​ടി ര​ശ്മി​ക മ​ന്ദാ​ന. മൈ​സ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ൽ ത​ന്‍റെ വ​ല​തു ഇ​ടു​പ്പി​ലെ ഒ​രു ടെ​ൻ​ഡ​ൻ വേ​ർ​പെ​ട്ടി​രു​ന്നു​വെ​ന്ന് ന​ടി വെ​ളി​പ്പെ​ടു​ത്തി.

‘‘പ​രി​ക്കു​ക​ൾ ശ​രി​ക്കും വെ​റു​പ്പു​ള്ള കാ​ര്യ​മാ​ണ്. ആ​രും ഇ​ത​റി​യ​രു​തെ​ന്നാ​യി​രു​ന്നു ഞാ​ൻ ആ​ഗ്ര​ഹി​ച്ച​ത്... പ​ക്ഷേ എ​ന്ത് ചെ​യ്യാ​ൻ... ഞാ​ൻ കു​റ​ച്ചു നാ​ളാ​യി നി​ങ്ങ​ളോ​ട് സം​സാ​രി​ക്കാ​തെ വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു, സോ​റി എ​ന്നാ​ലും ഹാ​യ്. ഇ​താ ഞാ​ൻ​എ​ത്തി​യി​രി​ക്കു​ന്നു.

കു​റ​ച്ചു നാ​ളു​ക​ൾ​ക്കു മു​ൻ​പ് സം​ഭ​വി​ച്ച​താ​ണ്, തു​ട​ർ​ച്ച​യാ​യി എ​നി​ക്ക് വ​രു​ന്ന മൂ​ന്നാ​മ​ത്തെ പ​രു​ക്കാ​ണി​ത്... എ​ന്‍റെ ശ​രീ​ര​ത്തെ ഒ​രു യ​ന്ത്ര​ത്തെ​പ്പോ​ലെ അ​ല്ലാ​തെ, ഒ​രു മ​നു​ഷ്യ​ശ​രീ​ര​ത്തെ​പ്പോ​ലെ കൈ​കാ​ര്യം ചെ​യ്യാ​ൻ ഞാ​ൻ തീ​ർ​ച്ച​യാ​യും പ​ഠി​ക്ക​ണം.

പ​ക്ഷേ, സം​ഭ​വം എ​ന്താ​ന്നു​വെ​ച്ചാ​ൽ... എ​ങ്ങ​നെ​യാ​ണ് ഞാ​ൻ ഇ​ത് വി​ശ​ദീ​ക​രി​ക്കേ​ണ്ട​ത്... (ബ​യോ​ള​ജി ടീ​ച്ച​ർ​ക്ക് വ​ഴി മാ​റി​ക്കൊ​ടു​ക്കൂ) അ​താ​യ​ത്, ന​മ്മു​ടെ ഇ​ടു​പ്പി​നെ കാ​ലു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന നാ​ല് ടെ​ൻ​ഡ​നു​ക​ൾ (ഞ​ര​മ്പു​ക​ൾ) ഇ​ടു​പ്പി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ണ്ട്. എ​ന്‍റെ വ​ല​തു ഇ​ടു​പ്പി​ലെ അ​ത്ത​രം ഒ​രു ടെ​ൻ​ഡ​ൻ വേ​ർ​പെ​ട്ടു​പോ​യെ​ന്ന് തോ​ന്നു​ന്നു. കാ​ലു​യ​ർ​ത്താ​നും മ​റ്റും ക​ഴി​യ​ണ​മെ​ങ്കി​ൽ അ​ത് വീ​ണ്ടും ചേ​ര​ണം.

ഇ​ടു​പ്പി​ന്‍റെ ഓ​രോ വ​ശ​ത്തും നാ​ല് ടെ​ൻ​ഡ​നു​ക​ൾ ഉ​ണ്ട്, അ​വ ഇ​ടു​പ്പി​നെ കാ​ലു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു. അ​തി​ലൊ​ന്ന്, എ​ന്‍റെ വ​ല​ത് ഇ​ടു​പ്പി​ലെ ഒ​രു ടെ​ൻ​ഡ​ൻ, വേ​ർ​പെ​ട്ടു​പോ​യെ​ന്ന് തോ​ന്നു​ന്നു. എ​നി​ക്ക് കാ​ലു​യ​ർ​ത്താ​നും മ​റ്റും ക​ഴി​യ​ണ​മെ​ങ്കി​ൽ അ​ത് വീ​ണ്ടും ചേ​ര​ണം. ‘മൈ​സ’ സി​നി​മ​യ്ക്കു വേ​ണ്ടി​യു​ള്ള എ​ന്‍റെ ഡാ​ൻ​സ് ഷൂ​ട്ടി​നി​ട​യി​ലാ​ണ് ഇ​ത് സം​ഭ​വി​ച്ച​ത്. ദൈ​വ​മേ, അ​താ​ണ് ഞാ​ൻ ഇ​തു​വ​രെ ചെ​യ്ത​തി​ൽ​വെ​ച്ച് ഏ​റ്റ​വും ക​ഠി​ന​മാ​യ സി​നി​മ,  ഉ​റ​പ്പ്!

പ​ക്ഷേ പേ​ടി​ക്ക​ണ്ട... വേ​ദ​ന​യു​ണ്ട്, പ​ക്ഷേ സ​ഹി​ക്കാ​ൻ പ​റ്റാ​ത്ത അ​ത്ര​യ്ക്കൊ​ന്നും ഇ​ല്ല... അ​പ്പോ​ൾ അ​താ​ണ് വി​ശേ​ഷം... ന​മ്മ​ൾ സ്വ​യം ഒ​രു ഇ​ട​വേ​ള എ​ടു​ക്കി​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി ദൈ​വം ത​ന്ന ഒ​രു നി​ർ​ബ​ന്ധി​ത വി​ശ്ര​മ​മാ​യി​രി​ക്കാം ഇ​ത്

എ​നി​ക്കി​തു​വ​രെ ഉ​ണ്ടാ​യി​ട്ടു​ള്ള പ​രു​ക്കു​ക​ളെ​ല്ലാം വെ​റും യാ​ദൃ​ച്ഛി​ക​മാ​ണ് - വി​ചി​ത്ര​മാ​യ അ​പ​ക​ട​ങ്ങ​ൾ!  എ​ന്തൊ​രു വി​ധി! നി​ർ​ബ​ന്ധി​ത അ​വ​ധി - പ​ക്ഷേ പ​രാ​തി​യൊ​ന്നു​മി​ല്ല കേ​ട്ടോ! ഞാ​ൻ ഒ​രു​പാ​ട് പ​സി​ൽ ഗെ​യി​മു​ക​ൾ ചെ​യ്യു​ന്നു​ണ്ട് - എ​നി​ക്കി​തി​ൽ ഇ​ത്ര​യും ക​ഴി​വു​ണ്ടാ​യി​രു​ന്നെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു.

ശ​രീ​ര​ഭാ​രം കൂ​ടാ​തി​രി​ക്കാ​ൻ ശ​രി​ക്കും ശ്ര​മി​ക്കു​ന്നു​ണ്ട്. വ്യാ​യാ​മ​വും ഓ​ട്ട​വു​മൊ​ക്കെ ചെ​യ്ത് ന​ല്ല ഫി​റ്റാ​യി ഇ​രു​ന്ന ആ​ളാ​ണ് ഞാ​ൻ. ഇ​നി കു​റേ​ക്കാ​ല​ത്തേ​ക്ക് വ്യാ​യാ​മ​മോ ഓ​ട്ട​മോ ഒ​ന്നും ചെ​യ്യാ​ൻ പ​റ്റി​ല്ല, എ​നി​ക്ക് വ​ർ​ക്കൗ​ട്ട് ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ഞാ​ൻ എ​ന്തു ചെ​യ്യും... ഞാ​ൻ ക​ഴി​ക്കും... ഒ​രു ഡെ​സേ​ർ​ട്ട് രാ​ക്ഷ​സി​യാ​കും... അ​യ്യോ!

അ​ത്ര​യൊ​ക്കെ​യാ​ണ് കാ​ര്യ​ങ്ങ​ൾ... വേ​റെ എ​ന്തെ​ങ്കി​ലും വി​ട്ടു​പോ​യോ... ഇ​ല്ല​ല്ലോ... എ​ന്തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ ഞാ​ൻ ഉ​ട​ൻ അ​റി​യി​ക്കാം. സ്നേ​ഹം! വി​ഷ​മി​ക്ക​ണ്ട കേ​ട്ടോ. ഒ​രു​പാ​ട് സ്നേ​ഹ​വും ഉ​മ്മ​ക​ളും കെ​ട്ടി​പ്പി​ടി​ക്ക​ലും.’

Movies

ദ ​കിം​ഗ് ഈ​സ് ബാ​ക്ക്; മ​മ്മൂ​ട്ടി​യു​ടെ മ​ട​ങ്ങി വ​ര​വ് ആ​ഘോ​ഷ​മാ​ക്കി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ

ഏ​വ​രും കാ​ത്തി​രു​ന്ന ആ ​വാ​ർ​ത്ത​യെ നി​റ​മ​ന​സോ​ടെ സ്വീ​ക​രി​ച്ച് മ​ല​യാ​ള​ച​ല​ച്ചി​ത്ര​ലോ​കം. മ​മ്മൂ​ട്ടി​യു​ടെ രോ​ഗം പൂ​ർ​ണ​മാ​യി ഭേ​ദ​മാ​യ​താ​ണ് ഇ​ന്ന​ത്തെ മ​ല​യാ​ള സി​നി​മ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വാ​ർ​ത്ത. സ​ന്തോ​ഷ​ക്കു​റി​പ്പു​ക​ളും ചി​ത്ര​ങ്ങ​ളും പ​ങ്കു​വ​ച്ചാ​ണ് മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​മു​ഖ​ർ മ​മ്മൂ​ട്ടി​യു​ടെ തി​രി​ച്ചു​വ​ര​വി​നെ ആ​ഘോ​ഷി​ക്കു​ന്ന​ത്.

കേ​ൾ​ക്കാ​നാ​യി കാ​തോ​ർ​ത്തു പ്രാ​ർ​ഥ​ന​യോ​ടെ കാ​ത്തി​രു​ന്ന സ​ന്തോ​ഷ​വാ​ർ​ത്ത എ​ന്നാ​ണ് സി​ബി മ​ല​യി​ൽ ഔ​ദ്യോ​ഗി​ക പേ​ജി​ൽ കു​റി​ച്ച​ത്.

എ​ല്ലാം ഓ​ക്കെ ആ​ണ് എ​ന്നാ​യി​രു​ന്നു ര​മേ​ശ് പി​ഷാ​ര​ടി​യു​ടെ പ്ര​തി​ക​ര​ണം. വാ​ക്കു​ക​ൾ​ക്ക് ഈ ​സ​ന്തോ​ഷ​ത്തെ അ​തേ​പ​ടി പ്ര​ക​ടി​പ്പി​ക്കാ​നി​ല്ല. ഒ​രി​ക്ക​ൽ കൂ​ടി എ​ല്ലാം ഓ​ക്കെ ആ​ണ്, ര​മേ​ശ് പി​ഷാ​ര​ടി കു​റി​ച്ചു.

‘രാ​ജാ​വ് തി​രി​ച്ചെ​ത്തി​യി​രി​ക്കു​ന്നു’ എ​ന്ന ആ​വേ​ശ​ക്കു​റി​പ്പാ​ണ് മാ​ലാ പാ​ർ​വ​തി പ​ങ്കു​വ​ച്ച​ത്. ‘ഇ​തി​ൽ കൂ​ടു​ത​ൽ ഒ​രു ന​ല്ല വ​ർ​ത്ത​മാ​നം ഇ​ല്ല. മ​മ്മൂ​ക്ക പൂ​ർ​ണ്ണ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തി​രി​ക്കു​ന്നു. ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​ർ​ക്കും, ശ്രു​ശൂ​ഷി​ച്ച എ​ല്ലാ​വ​വ​ർ​ക്കും, ആ​ശു​പ​ത്രി​യോ​ടും ക​ട​പ്പാ​ട്. സ്നേ​ഹം. അ​തെ... രാ​ജാ​വ് തി​രി​ച്ചെ​ത്തി​യി​രി​ക്കു​ന്നു! സ​ന്തോ​ഷം, ന​ന്ദി... പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ഉ​ത്ത​രം കി​ട്ടി​യ​ല്ലോ,’ മാ​ലാ പാ​ർ​വ​തി കു​റി​ച്ചു.

ഹൃ​ദ​യ​ത്തി​ന്‍റെ ഇ​മോ​ജി​ക്കൊ​പ്പ​മാ​ണ് മ​മ്മൂ​ട്ടി പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന നി​ർ​മാ​താ​വും താ​ര​ത്തി​ന്‍റെ സ​ന്ത​ത​സ​ഹ​ചാ​രി​യു​മാ​യ ജോ​ർ​ജി​ന്‍റെ പോ​സ്റ്റ് അ​ജു വ​ർ​ഗീ​സ് പ​ങ്കു​വ​ച്ച​ത്. മി​ഥു​ൻ മാ​നു​വ​ൽ‌ തോ​മ​സും മ​മ്മൂ​ട്ടി​യു​ടെ തി​രി​ച്ചു വ​ര​വി​നെ ഹൃ​ദ​യ​ത്തി​ന്‍റെ ഇ​മോ​ജി​യി​ലൂ​ടെ അ​ട​യാ​ള​പ്പെ​ടു​ത്തി.

Movies

യെ​സ് ന​മ്മു​ടെ മ​മ്മൂ​ട്ടി തി​രി​ച്ചു​വ​രു​ന്നു; സ്ഥി​രീ​ക​രി​ച്ച് ജോ​ർ​ജും ആ​ന്‍റോ ജോ​സ​ഫും

ആ​രാ​ധ​ക​രു​ടെ പ്രാ​ർ​ഥ​ന​ക​ളും പ്ര​തീ​ക്ഷ​ക​ളും സ​ഫ​ല​മാ​ക്കി മ​മ്മൂ​ട്ടി തി​രി​ച്ചു​വ​രു​ന്നു. ഇ​തി​ന് ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത് മ​മ്മൂ​ട്ടി​യു​ടെ ഉ​റ്റ​സു​ഹൃ​ത്തും നി​ർ​മാ​താ​വു​മാ​യ ആ​ന്‍റോ ജോ​സ​ഫി​ന്‍റെ​യും സ​ന്ത​ത​സ​ഹ​ചാ​രി ജോ​ർ​ജി​ന്‍റെ​യും ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ളാ​ണ്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ഒ​രു​പാ​ട് പേ​രു​ടെ പ്രാ​ർ​ത്ഥ​ന​യ്ക്ക് ഫ​ലം ക​ണ്ടു, ദൈ​വ​മേ ന​ന്ദി, ന​ന്ദി, ന​ന്ദി, എ​ന്നാ​ണ് ആ​ന്‍റോ ജോ​സ​ഫി​ന്‍റെ പോ​സ്റ്റ്. എ​ന്താ​ണ് കാ​ര്യ​മെ​ന്ന് പോ​സ്റ്റി​ല്‍ പ​റ​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും ഇ​ത് മ​മ്മൂ​ട്ടി​യു​ടെ രോ​ഗ​മു​ക്തി​യെ​ക്കു​റി​ച്ചെ​ന്ന് ഉ​റ​പ്പാ​ണ്.

പി​ന്നാ​ലെ ത​ന്നെ ജോ​ർ​ജും ഒ​രു കു​റി​പ്പ് പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. സ​ന്തോ​ഷ​ത്തി​ൽ നി​റ​ഞ്ഞ ക​ണ്ണു​ക​ളോ​ടെ കൈ​കൂ​പ്പി നി​ങ്ങ​ളു​ടെ മു​ന്നി​ൽ ഞാ​ൻ നി​ൽ​ക്കു​ന്നു. പ്രാ​ർ​ത്ഥി​ച്ച​വ​ർ​ക്കും, കൂ​ടെ നി​ന്ന​വ​ർ​ക്കും, ഒ​ന്നു​മു​ണ്ടാ​വി​ല്ല എ​ന്ന് പ​റ​ഞ്ഞു ആ​ശ്വ​സി​പ്പി​ച്ച​വ​ർ​ക്കും പ​റ​ഞ്ഞാ​ൽ തീ​രാ​ത്ത സ്നേ​ഹ​ത്തോ​ടെ പ്രി​യ​പ്പെ​ട്ട​വ​രെ...​ന​ന്ദി എ​ന്നാ​ണ് മ​മ്മൂ​ട്ടി​യു​ടെ ചി​ത്ര​ത്തി​നൊ​പ്പം ജോ​ർ​ജ് കു​റി​ച്ച​ത്.

ഏ​റ്റ​വും ഒ​ടു​വി​ല്‍ ന​ട​ത്തി​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ളി​ല്‍ മ​മ്മൂ​ട്ടി പൂ​ര്‍​ണ്ണ സൗ​ഖ്യം നേ​ടി​യ​താ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന വി​വ​രം. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി മ​മ്മൂ​ട്ടി​യു​ടെ തി​രി​ച്ചു​വ​ര​വ് ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്ന ത​ര​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​ര​ണം ഉ​ണ്ടാ​യി​രു​ന്നു. സെ​പ്റ്റം​ബ​ർ ഏ​ഴി​ന് ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം കൊ​ച്ചി​യി​ൽ എ​ത്തു​മെ​ന്നും ആ​രാ​ധ​ക​ർ പ​റ​യു​ന്നു​ണ്ട്.

Kerala

വി​എ​സി​ന്‍റെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് പ​ട്ട​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ അ​തി​തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. നി​ല​വി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​ത്.

കാ​ര്‍​ഡി​യോ​ള​ജി, നെ​ഫോ​ള​ജി, ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ര്‍​മാ​രാ​ണ് വി​എ​സി​നെ ചി​കി​ത്സി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​നു​ള്ള ചി​കി​ത്സ​യാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ വ്യ​ക്ത​മാ​ക്കി. ഓ​രോ ദി​വ​സ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി വ്യ​ക്ത​മാ​ക്കു​ന്ന മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​ന്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പു​റ​ത്തി​റ​ക്കു​ന്നു​ണ്ട്.

Latest News

Corehub Up