Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hindu Mla

‘ഹി​ന്ദു എം​എ​ൽ​എ' പ​രാ​മ​ർ​ശം ആവർത്തിച്ച് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

തൃ​ശൂ​ർ: ഗു​രു​വാ​യൂ​രി​ൽ ഹി​ന്ദു എം​എ​ൽ​എ വ​ര​ണ​മെ​ന്ന് പ്ര​സ്താ​വ​ന ആ​വ​ർ​ത്തി​ച്ച് ബി​ജെ​പി സ്ഥാ​നാ​ർ​ഥി ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ. 50 വ​ർ​ഷ​മാ​യി ഗു​രു​വാ​യൂ​രി​ൽ ഹി​ന്ദു എം​എ​ൽ​എ ഇ​ല്ലെ​ന്നും അ​താ​ണ് താ​ൻ ചോ​ദ്യം ചെ​യ്ത​ത്. പോ​ലീ​സ് അ​ല്ല ഏ​ത് നി​യ​മം വ​ന്നാ​ലും ത​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്നും ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന അ​ന​ന്ത​പു​രി ഹി​ന്ദു മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഗോ​പാ​ല​കൃ​ഷ്ണ​ൻ. ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് എ​ൻ. ന​ഗ​രേ​ഷ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ടെ​യാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ൻ വ​ർ​ഗീ​യ പ​രാ​മ​ർ​ശം ആ​ദ്യം ന​ട​ത്തി​യ​ത്. ‘ഹി​ന്ദു എം​എ​ൽ​എ' പ​രാ​മ​ർ​ശ​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ ഗു​രു​വാ​യൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ഡോ. ​ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​റാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്. 1951 ലെ 123(3) ​വ​കു​പ്പ് പ്ര​കാ​ര​വും ഇ​ന്ത്യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ശ്ച​യി​ച്ച മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​ര​വു​മാ​ണ് പ്ര​സ്തു​ത പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്. എ​ന്നാ​ൽ കേ​സെ​ടു​ത്താ​ലും താ​ൻ നി​ല​പാ​ടി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ന്നു​വെ​ന്നാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​യു​ന്ന​ത്.

ഗു​രു​വാ​യൂ​രി​ൽ 48 ശ​ത​മാ​ന​ത്തോ​ളം ഹൈ​ന്ദ​വ ജ​ന​സം​ഖ്യ ഉ​ണ്ടാ​യി​ട്ടും ക​ഴി​ഞ്ഞ 50 വ​ർ​ഷ​മാ​യി ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ൾ ഒ​രു ഹി​ന്ദു എം​എ​ൽ​എ​യെ പോ​ലും നി​യ​മ​സ​ഭ​യി​ലേ​ക്ക് അ​യ​ച്ചി​ട്ടി​ല്ലെ​ന്ന ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്.

Latest News

Corehub Up