Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Holy Night

Europe

ഓ​സ്ട്രി​യ​യി​ല്‍ പി​റ​ന്ന ശാ​ന്ത​രാ​ത്രി തി​രു​രാ​ത്രി​യു​ടെ ക​ഥ

വി​യ​ന്ന: ക്രി​സ്മ​സി​നെ അ​നു​സ്മ​രി​ക്കു​മ്പോ​ള്‍ ആ​ദ്യം മ​ന​സി​ൽ ഓ​ടി​യെ​ത്തു​ന്ന അ​വി​സ്മ​ര​ണി​യ​മാ​യ ക​വി​ത​യാ​ണ് ലോ​കം നെ​ഞ്ചി​ലേ​റ്റി​യ "സൈ​ല​ന്‍റ് നൈ​റ്റ് ഹോ​ളി നൈ​റ്റ്' (ശാ​ന്ത രാ​ത്രി തി​രു​രാ​ത്രി) എ​ന്ന മ​നോ​ഹ​ര​മാ​യ ഗാ​നം.

സം​ഗീ​ത​ത്തി​ന്‍റെ നാ​ടെ​ന്ന് ​അ​റി​യ​പ്പെ​ടു​ന്ന ഓ​സ്ട്രി​യ​യി​ല്‍ നി​ന്നും 207 വ​ര്‍​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പി​റ​ന്ന ഈ ​ഗാ​നം ലോ​ക​ജ​ന​ത പാ​ടി​യി​ട്ടു​ള്ള​തി​ല്‍ വ​ച്ചേ​റ്റ​വും ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ക്രി​സ്മ​സ് ക​രോ​ളു​ക​ളി​ലൊ​ന്നാ​യാ​ണ് ഇ​ന്ന് അ​റി​യ​പ്പെ​ടു​ന്ന​ത്.

ഓ​രോ ക്രി​സ്മ​സ് ക​ട​ന്നു പോ​കു​മ്പോ​ഴും ഈ ​ഗാ​നം ഇ​ന്നും ലോ​ക​ത്തി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം ദേ​വാ​ല​യാ​ള​ങ്ങ​ളി​ലും ആ​ല​പി​ക്കു​ന്നു. ഉ​ണ്ണി​യേ​ശു​വി​ന്‍റെ ജ​ന്മ​രാ​വി​നെ വി​വ​രി​ക്കു​ന്ന ഗാ​നം ഓ​സ്ട്രി​യ​യു​ടെ സു​ന്ദ​ര​മാ​യ ഗ്രാ​മീ​ണ​ത​യി​ല്‍ സം​ഗീ​തം ന​ല്‍​ക​പ്പെ​ട്ട​താ​യാ​ണ് രേ​ഖ​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

സാ​ല്‍​സ്ബു​ര്‍​ഗി​ല്‍ നി​ന്നും 17 കി​ലോ​മീ​റ്റ​ര്‍ മാ​റി​യു​ള്ള ഓ​ബേ​ന്‍​ഡോ​ര്‍​ഫ് എ​ന്ന ഉ​ള്‍​നാ​ട​ന്‍ ഗ്രാ​മ​ത്തി​ലെ സെ​ന്‍റ് നി​ക്കോ​ളാ​സ് ദേ​വാ​ല​യ​ത്തി​ല്‍ 1818ലെ ​ക്രി​സ്മ​സ് ത​ലേ​ന്ന് ഈ ​ഗാ​നം ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്.

പു​തു​താ​യി ഓ​ബേ​ന്‍​ഡോ​ര്‍​ഫി​ലെ​ത്തി​യ യു​വ വൈ​ദീ​ക​ന്‍ ഫാ. ​ജോ​സ​ഫ് മോ​ര്‍ എ​ഴു​തി​യ (1816-ല്‍ ​എ​ഴു​തി​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്) വ​രി​ക​ള്‍ പ​ള്ളി​യി​ലെ ഗാ​യ​ക സം​ഘം ന​യി​ക്കു​ന്ന ഫ്രാ​ന്‍​സ് ഗ്രു​ബ​റു​ടെ കൈ​വ​ശം ന​ല്കി.

പ​ള്ളി​യി​ല്‍ പാ​ടാ​വു​ന്ന ത​ര​ത്തി​ല്‍ വ​രി​ക​ള്‍​ക്ക് സം​ഗീ​തം ന​ല​ക​ണ​മെ​ന്നാ​ണ് ജോ​സ​ഫ് അ​ച്ച​ന്‍ ഗ്രു​ബ​ര്‍​ക്ക് ന​ല്കി​യ നി​ര്‍​ദ്ദേ​ശം. ഇ​ത് 1818 ഡി​സം​ബ​ര്‍ 24ാം തി​യ​തി ആ​യി​രു​ന്നു. അ​ന്ന് വൈകുന്നേരം ത​ന്നെ വെ​റും ഒ​രു സ്‌​കൂ​ള്‍ സം​ഗീ​ത​മാ​സ്റ്റ​റാ​യ ഫ്രാ​ന്‍​സ് ഗ്രൂ​ബ​ര്‍ ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി ജോ​സ​ഫ് അ​ച്ചന്‍റെ അ​ടു​ത്ത് എ​ത്തി പാ​ടി കേ​ള്‍​പ്പി​ച്ചു.

അ​ച്ച​ന് സം​ഗീ​തം ന​ന്നാ​യി ബോ​ധി​ച്ചു. അ​ദ്ദേ​ഹം അ​ന്ന​ത്തെ ക്രി​സ്മ​സ് കു​ര്‍​ബാ​ന​യി​ല്‍ ആ ​ഗാ​ന​വും ഉ​ള്‍​പ്പെ​ടു​ത്തി. കു​ര്‍​ബാ​ന​യ​ക്ക് വ​ന്ന​വ​ര്‍​ക്കെ​ല്ലാം പാ​ട്ട് വ​ള​രെ ഇ​ഷ്ട്ട​പെ​ട്ടു പ്ര​ത്യേ​കി​ച്ച് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ക​പ്പ​ല്‍ ജോ​ലി​ക്കാ​ര്‍​ക്ക്. ഈ ​വി​വ​രം 1854 ഡി​സം​ബ​ര്‍ 30-ാം തി​യ​തി ഗ്രൂ​ബ​ര്‍ ത​ന്നെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡ​യ​റി​യി​ല്‍ കു​റി​ച്ച​ത്.

ശാ​ന്ത​രാ​ത്രി തി​രു​രാ​ത്രി​യു​ടെ പി​റ​വി​യു​മാ​യി നി​ര​വ​ധി ക​ഥ​ക​ള്‍ നി​ല​വി​ലു​ണ്ടെ​ങ്കി​ലും വി​ശ്വ​സ​നീ​യ​മാ​യ ഒ​രു ക​ഥ ഇ​ങ്ങ​നെ​യാ​ണ്. ക്രി​സ്മ​സ് രാ​ത്രി​യി​ല്‍ പാ​ടാ​നു​ള്ള പാ​ട്ടു​ക​ളു​ടെ പ​രി​ശീ​ല​നം ന​ട​ക്കു​മ്പോ​ള്‍ പ​ള്ളി​യി​ലെ ഹാ​ര്‍​മോ​ണി​യം പെ​ട്ടെ​ന്ന് ത​ക​രാ​റി​ലാ​യി.

ഗാ​യ​ക സം​ഘ​ത്തി​നു നേ​തൃ​ത്വം ന​ല്കു​ന്ന ഗ്രൂ​ബ​റി​നോ​ട് ഫാ. ​മോ​ര്‍ ഗി​റ്റാ​റി​ല്‍ ആ​ല​പി​ക്കാ​വു​ന്ന ഒ​രു ഗാ​നം ചി​ട്ട​പ്പെ​ടു​ത്താ​ന്‍ ഉ​ട​നെ ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​നു അ​ദ്ദേ​ഹം ത​ന്നെ 1816ല്‍ ​ര​ചി​ച്ച വ​രി​ക​ള്‍ ഗ്രൂ​ബ​റി​ന് കൈ​മാ​റി. പാ​ട്ടെ​ഴു​തി ര​ണ്ടു വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ഇ​ത് സം​ഭ​വി​ക്കു​ന്ന​ത്.

 

Latest News

Corehub Up