Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Home Built

Malappuram

നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന് സ്‌​നേ​ഹ​ഭ​വ​ന​മാ​യി

പെ​രി​ന്ത​ല്‍​മ​ണ്ണ: ന​ഗ​ര​സ​ഭ​യി​ലെ 15-ാം വാ​ര്‍​ഡ് മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി 15-ാമ​ത് സ്‌​നേ​ഹ​ഭ​വ​നം നി​ര്‍​മി​ച്ചു ന​ല്‍​കി. 11 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ല്‍ കോ​വി​ല​കം​പ​ടി​യി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​രി​യാ​യ ആ​ല​ക്കു​യി​ല്‍ സ​ല്‍​മ​ത്തും നാ​ല് പെ​ണ്‍​മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​നാ​ണ് കൈ​മാ​റി​യ​ത്. കോ​വി​ല​കം​പ​ടി മു​സ്‌​ലിം ലീ​ഗ് ഓ​ഫി​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ​ച്ചീ​രി സു​ര​യ്യ ഫാ​റൂ​ഖാ​ണ് താ​ക്കോ​ല്‍ കൈ​മാ​റി​യ​ത്. പെ​രി​ന്ത​ല്‍​മ​ണ്ണ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ​ച്ചീ​രി ഫാ​റൂ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ര്‍​ഡ് സെ​ക്ര​ട്ട​റി പു​ത്ത​ന്‍​പീ​ടി​ക സ​ക്കീ​ര്‍, ആ​ന​മ​ങ്ങാ​ട് മു​ഹ​മ്മ​ദ് കു​ട്ടി ഫൈ​സി, ഒ.​കെ.​എം. മൗ​ല​വി, കെ​എം​സി​സി നേ​താ​ക്ക​ളാ​യ സ​ലാം ക​രു​വ​ത്ത്, ഹ​സൈ​നാ​ര്‍ കു​ന്ന​ത്ത്, അ​ബു, എ​സ്ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി. ​അ​ബ്ദു​നാ​സ​ര്‍, ലോ​ക മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ അം​ഗം ഇ​ബ്രാ​ഹിം സു​ബ​ഹാ​ന്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പ​ച്ചീ​രി സു​ബൈ​ര്‍, നി​ഷ സു​ബൈ​ര്‍, മു​നി​സി​പ്പ​ല്‍ മു​സ്‌​ലിം ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up