Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hostile

Kollam

പു​റ്റിം​ഗ​ല്‍ വെ​ടി​ക്കെ​ട്ട് : ദു​ര​ന്ത കേ​സ്14-ാം സാ​ക്ഷി കൂ​റു​മാ​റി; ര​ണ്ടു പേ​ര്‍​ക്കെ​തി​രേ വാ​റ​ണ്ട്

കൊ​ല്ലം: പ​ര​വൂ​ര്‍ പു​റ്റിം​ഗ​ല്‍ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ വെ​ടി​ക്കെ​ട്ട് സ്‌​ഫോ​ട​ന കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്ക​വേ പ്രോ​സി​ക്യൂ​ഷ​ന്‍ വി​സ്ത​രി​ച്ച പ്ര​ധാ​ന സാ​ക്ഷി കോ​ട​തി​യി​ല്‍ കൂ​റു​മാ​റി. കേ​സി​ലെ 15-ാം സാ​ക്ഷി​യും പോ​ള​ച്ചി​റ പ്ര​ശാ​ന്ത് വി​ലാ​സ​ത്തി​ല്‍ സ്വ​ദേ​ശി​യു​മാ​യ വി​നോ​ദ് കു​മാ​റി​നെ വാ​റ​ണ്ടി​ല്‍ ഹാ​ജ​രാ​ക്കി 14-ാം സാ​ക്ഷി​യാ​യി വി​സ്ത​രി​ച്ച​പ്പോ​ഴാ​ണ് ഇ​യാ​ള്‍ പ്രോ​സി​ക്യൂ​ഷ​ന് എ​തി​രാ​യി ചാ​ര്‍​ജ് ജ​ഡ്ജ് എം.​സി. ആ​ന്‍റണി മു​മ്പാ​കെ മൊ​ഴി ന​ല്‍​കി​യ​ത്.

അ​തേ​സ​മ​യം, ഇ​ന്ന​ലെ ഹാ​ജ​രാ​കാ​തി​രു​ന്ന 17, 18 സാ​ക്ഷി​ക​ള്‍​ക്കെ​തി​രെ വി​ചാ​ര​ണ കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്കു​ക​യും കേ​സ് ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. കൃ​ത്യ​സ്ഥ​ലം, അ​പ​ക​ടം ന​ട​ന്ന രീ​തി, മി​നി​ലോ​റി​യി​ലും പെ​ട്ടി ഓ​ട്ടോ​യി​ലും സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ ക​മ്പ​പ്പു​ര​യി​ല്‍ എ​ത്തി​ച്ച​ത്, സാ​ക്ഷി​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വം തു​ട​ങ്ങി​യ പ്രോ​സി​ക്യൂ​ഷ​ന്‍റെ പ്ര​ധാ​ന വാ​ദ​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന​തി​നാ​ണ് സാ​ക്ഷി​യെ വി​സ്ത​രി​ച്ച​ത്. എ​ന്നാ​ല്‍ പൊ​ലീ​സി​ന് മു​ന്‍​പ് ന​ല്‍​കി​യ വി​ശ​ദ​മാ​യ മൊ​ഴി​ക​ളി​ല്‍​നി​ന്നു സാ​ക്ഷി കോ​ട​തി​യി​ല്‍ പി​ന്മാ​റു​ക​യാ​യി​രു​ന്നു.

2016 ഏ​പ്രി​ല്‍ പ​ത്തി​നാ​ണ് 110 പേ​രു​ടെ മ​ര​ണ​ത്തി​നും 656 പേ​ര്‍​ക്ക് പ​രി​ക്കു​ക​ള്‍​ക്കും ഇ​ട​യാ​ക്കി​യ നാ​ടി​നെ ന​ടു​ക്കി​യ സ്‌​ഫോ​ട​നം ന​ട​ന്ന​ത്. കേ​സി​ലെ 59 പ്ര​തി​ക​ളി​ല്‍ 16 പേ​ര്‍ മ​ര​ണ​പ്പെ​ടു​ക​യും 30-ാം പ്ര​തി​യാ​യ അ​നു​രാ​ജ് ഒ​ളി​വി​ലു​മാ​ണ്.
അ​പ​ക​ട​ദി​വ​സം പു​ല​ര്‍​ച്ചെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യാ​ണ് തെ​ക്കേ ക​മ്പ​പ്പു​ര​യി​ല്‍ നി​ന്ന് വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ള്‍ ക​മ്പ​ത്ത​റ​യി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്നും, അ​മി​ട്ടു​ക​ള്‍ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ വാ​രി​യി​ട്ട് ക​ത്തി​ക്കു​ന്ന​തി​നി​ടെ സൂ​ര്യ​കാ​ന്തി അ​മി​ട്ട് പൊ​ങ്ങാ​തെ ത​റ​യി​ല്‍ വീ​ണ് തീ​പ്പൊ​രി പ​ട​ക്ക​ങ്ങ​ളി​ലേ​ക്ക് തെ​റി​ച്ചാ​ണ് അ​തി​ഭ​യ​ങ്ക​ര​മാ​യ സ്‌​ഫോ​ട​ന​മു​ണ്ടാ​യ​തെ​ന്നും സാ​ക്ഷി മു​ന്‍​പ് മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

കൂ​ടാ​തെ വെ​ടി​ക്കെ​ട്ട് ക​രാ​റു​കാ​രു​ടെ ജോ​ലി​ക്കാ​ര്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​വും മൈ​ക്കി​ലൂ​ടെ​യു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളി​ല്‍ സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ എ​ത്തി​ച്ച​തു​മെ​ല്ലാം പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ ഹാ​ജ​രാ​കാ​തി​രു​ന്ന 17-ാം സാ​ക്ഷി പ​ത്ത​നാ​പു​രം സ്വ​ദേ​ശി അ​ജ​യ​കു​മാ​ര്‍, 18-ാം സാ​ക്ഷി പ​ര​വൂ​ര്‍ സ്വ​ദേ​ശി സു​ധീ​ഷ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. കേ​സി​ലെ മ​റ്റ് സാ​ക്ഷി​ക​ളാ​യ ബ്ര​ഹ്‌​മാ​ന​ന്ദ​ന്‍, ബാ​ബു എ​ന്നി​വ​രെ ഇ​ന്ന് വി​സ്ത​രി​ക്കു​ന്ന​തി​നാ​യി സ​മ​ന്‍​സ് അ​യ​ച്ചി​ട്ടു​ണ്ട്.

പ്ര​തി​ഭാ​ഗ​ത്തി​നാ​യി അ​ഡ്വ​ക്ക​റ്റ്മാ​രാ​യ ഓ​ച്ചി​റ എ​ന്‍. അ​നി​ല്‍​കു​മാ​ര്‍, ജി. ​മോ​ഹ​ന്‍ രാ​ജ്, എ​ല്‍. ലി​ന്‍റ​ണ്‍, മ​രു​ത്ത​ടി എ​സ്. ന​വാ​സ് എ​ന്നി​വ​രും പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ കെ.​പി. ജ​ബ്ബാ​ര്‍, അ​ഡ്വ. അ​മ്പി​ളി ജ​ബ്ബാ​ര്‍ എ​ന്നി​വ​രും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.

Latest News

Corehub Up