Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Husband

യൂ​ട്യൂ​ബ​റെ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ന്നു; കൊ​ല്ല​പ്പെ​ട്ട​ത് മൂ​ന്ന് മാ​സം ഗ​ർ​ഭി​ണി

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ ജ​ഗ്തി​യാ​ലി​ൽ യൂ​ട്യൂ​ബ​റെ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ന്നു. മൂ​ന്ന് മാ​സം ഗ​ർ​ഭി​ണി​യാ​യ ചി​ത്താ​രി വൈ​ഷ്ണ​വി (20) യെ​യാ​ണ് ഭ​ർ​ത്താ​വ് ഗ​ന്ധം ഹ​രി (24) കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം പ്ര​തി ഒ​ളി​വി​ലാ​ണ്. മാ​ധാ​പൂ​രി​ലെ ചി​ത്താ​രി​യു​ടെ വീ​ട്ടി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

ത​ല​യി​ലും ക​ഴു​ത്തി​ലും മാ​ര​ക​മാ​യ കു​ത്തേ​റ്റ നി​ല​യി​ൽ ര​ക്ത​ത്തി​ൽ കു​ളി​ച്ചു കി​ട​ന്ന ചി​ത്താ​രി​യെ മാ​താ​പി​താ​ക്ക​ളാ​ണ് ആ​ദ്യം ക​ണ്ട​ത്. സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഗ​ന്ധം ചി​ത്താ​രി​യെ പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

10 മാ​സം മു​ന്പാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. ഗ​ന്ധ​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്ക് വി​വാ​ഹ​ത്തി​ന് താ​ൽ​പ​ര്യ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ കു​ടും​ബ​ങ്ങ​ൾ​ക്കി​ട​യി​ൽ ത​ർ​ക്ക​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ചി​ത്താ​രി മാ​ധാ​പൂ​രി​ൽ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്.

വി​വ​ര​മ​റി​ഞ്ഞ​യു​ട​നെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ വീ​ട്ടി​ൽ നി​ന്ന് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. പ്ര​തി​യെ ക​ണ്ടെ​ത്താ​നു​ള്ള തി​ര​ച്ചി​ൽ പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

International

ഭ​ർ​ത്താ​വ് ഡ​ൽ​ഹി​യി​ൽ ര​ണ്ടാം വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ന്നു​വെ​ന്ന് പാ​ക് യു​വ​തി; പ്ര​ധാ​ന​മ​ന്ത്രി​യോ​ട് സ​ഹാ​യം തേ​ടി

ക​റാ​ച്ചി: ത​ന്നെ പാ​ക്കി​സ്ഥാ​നി​ൽ ഉ​പേ​ക്ഷി​ച്ച ഭ​ർ​ത്താ​വ് ഡ​ൽ​ഹി​യി​ൽ ര​ഹ​സ്യ​മാ​യി ര​ണ്ടാ​മ​ത് വി​വാ​ഹം ക​ഴി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി രം​ഗ​ത്ത്.

ത​നി​ക്കു നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് യു​വ​തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന വി​ഡി​യോ പു​റ​ത്തു​വ​ന്നു. പാ​ക്കി​സ്ഥാ​നി സ്വ​ദേ​ശി​നി​യാ​യ നി​കി​ത​യാ​ണ് വി​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. ക​റാ​ച്ചി സ്വ​ദേ​ശി​നി​യാ​ണ് ഇ​വ​ർ.

ദീ​ർ​ഘ​കാ​ല വീ​സ​യി​ൽ ഇ​ൻ​ഡോ​റി​ൽ താ​മ​സി​ക്കു​ന്ന പാ​ക്കി​സ്ഥാ​ൻ വം​ശ​ജ​നാ​യ വി​ക്രം നാ​ഗ്ദേ​വി​നെ 2020 ജ​നു​വ​രി 26ന് ​ക​റാ​ച്ചി​യി​ൽ വ​ച്ച് ഹൈ​ന്ദ​വാ​ചാ​ര​പ്ര​കാ​രം വി​വാ​ഹം ക​ഴി​ച്ച​താ​യി നി​കി​ത പ​റ​യു​ന്നു. ഒ​രു മാ​സം ക​ഴി​ഞ്ഞ് വി​ക്രം നി​കി​ത​യെ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. എ​ന്നാ​ൽ, മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്‍റെ ജീ​വി​തം കീ​ഴ്മേ​ൽ മ​റി​ഞ്ഞ​താ​യി നി​കി​ത പ​റ​യു​ന്നു.

വീ​സ​യി​ൽ സാ​ങ്കേ​തി​ക പ്ര​ശ്ന​മു​ണ്ടെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് 2020 ജൂ​ലൈ ഒ​ൻ​പ​തി​ന് നി​ർ​ബ​ന്ധി​ച്ച് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് അ​യ​ച്ച​താ​യി നി​കി​ത പ​റ​യു​ന്നു. തി​രി​ച്ചു കൊ​ണ്ടു​വ​രാ​ൻ വി​ക്രം ശ്ര​മി​ച്ചി​ല്ല. ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ക്കി വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും നി​ര​സി​ച്ച​താ​യി നി​കി​ത ആ​രോ​പി​ക്കു​ന്നു.

‌ത​നി​ക്കു നേ​രി​ട്ട സം​ഭ​വ​ത്തെ​ക്കു​റി​ച്ചും അ​വ​ർ വി​ഡി​യോ​യി​ൽ വി​വ​രി​ച്ചു. "പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് ഭ​ർ​തൃ​വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ അ​വ​രു​ടെ പെ​രു​മാ​റ്റം പൂ​ർ​ണ​മാ​യും മാ​റി​യി​രു​ന്നു. ഭ​ർ​ത്താ​വി​നു മ​റ്റൊ​രു ബ​ന്ധ​മു​ണ്ടെ​ന്നു ഞാ​ൻ മ​ന​സി​ലാ​ക്കി. ഭ​ർ​തൃ​പി​താ​വി​നോ​ട് ഇ​ക്കാ​ര്യം പ​റ​ഞ്ഞു. ആ​ൺ​കു​ട്ടി​ക​ൾ​ക്ക് അ​വി​ഹി​ത ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും അ​തി​ലൊ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്.'–​നി​കി​ത പ​റ​ഞ്ഞു.

ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്ത് പാ​ക്കി​സ്ഥാ​നി​ലേ​ക്കു മ​ട​ങ്ങാ​ൻ വി​ക്രം നി​ർ​ബ​ന്ധി​ച്ചെ​ന്നും ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലേ​ക്കു പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്നും നി​കി​ത ആ​രോ​പി​ച്ചു. ക​റാ​ച്ചി​യി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷ​മാ​ണ് ഡ​ൽ​ഹി​യി​ലു​ള്ള ഒ​രു സ്ത്രീ​യു​മാ​യി വി​ക്രം ര​ണ്ടാ​മ​തൊ​രു വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് നി​കി​ത ക​ണ്ടെ​ത്തി​യ​ത്.

2025 ജ​നു​വ​രി 27ന് ​നി​കി​ത രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി. ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തേ​തു​ട​ർ​ന്നാ​ണ് യു​വ​തി വി​ഡി​യോ സ​ന്ദേ​ശ​വു​മാ​യി എ​ത്തി​യ​ത്.

Kerala

തൃ​ശൂ​രി​ൽ ഗ​ർ​ഭി​ണി പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ; ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ

തൃ​ശൂ​ർ: വ​ര​ന്ത​ര​പ്പ​ള്ളി​യി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ർ​ച്ച​ന(20)​ആ​ണ് മ​രി​ച്ച​ത്.

ഭ​ർ​തൃ​വീ​ടി​ന് സ​മീ​പ​ത്തെ കാ​ന​യി​ൽ പൊ​ള്ള​ലേ​റ്റ നി​ല​യി​ലാ​ണ് അ​ർ​ച്ച​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഷാ​രോ​ണി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​റു മാ​സം മു​ൻ​പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു ഇ​വ​രു​ടേ​ത്.

വൈ​കി​ട്ട് നാ​ലി​ന് വീ​ടി​ന് പു​റ​കി​ലെ കോ​ണ്‍​ക്രീ​റ്റ് കാ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഷാ​രോ​ണി​ന്‍റെ അ​മ്മ ഷാ​രോ​ണി​ന്‍റെ സ​ഹോ​ദ​രി​യു​ടെ കു​ട്ടി​യെ അം​ഗ​ന​വാ​ടി​യി​ല്‍ നി​ന്ന് കൊ​ണ്ടു​വ​രാ​നാ​യി പോ​യി തി​രി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ് അ​ര്‍​ച്ച​ന​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

അ​ര്‍​ച്ച​ന​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യി​ല്‍ ആ​ണ് ഷാ​രോ​ണി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി ആ​ണ് ഷാ​രോ​ണ്‍. ഇ​യാ​ൾ അ​ര്‍​ച്ച​ന​യെ നി​ര​ന്ത​രം ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം.

ഫോ​റ​ന്‍​സി​ക് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

യു​വ ഡോ​ക്ട​റു​ടെ കൊ​ല​പാ​ത​കം; ഒ​ടു​വി​ൽ കു​റ്റ​സ​മ്മ​തം ന​ട​ത്തി ഭ​ർ​ത്താ​വ്

ബം​ഗ​ളൂ​രു: ബം​ഗ​ളു​രു​വി​ലെ യു​വ ഡോ​ക്ട​ർ കൃ​തി​ക റെ​ഡ്‌​ഡി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ഭ​ർ​ത്താ​വ് മ​ഹേ​ന്ദ്ര റെ​ഡ്‌​ഡി. പ്ര​തി കാ​മു​കി​ക്ക് അ​യ​ച്ച വാ​ട്സ്ആ​പ്പ് സ​ന്ദേ​ശം പോ​ലീ​സ് വീ​ണ്ടെ​ടു​ത്ത​താ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

ഡോ​ക്ട​ർ മ​ഹേ​ന്ദ്ര റെ​ഡ്‌​ഡി കാ​മു​കി​ക്ക് അ​യ​ച്ച ശേ​ഷം ഈ ​മെ​സേ​ജ് ഡി​ലീ​റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ വാ​ട്സാ​പ്പി​ൽ​നി​ന്ന് പോ​ലീ​സ് ഇ​ത് ക​ണ്ടെ​ടു​ത്ത​തോ​ടെ നി​ൽ​ക്ക​ക്ക​ള്ളി​യി​ല്ലാ​തെ പ്ര​തി കു​റ്റ​സ​മ്മ​തം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ്ര​ണ​യ​ബ​ന്ധം തു​ട​രാ​നാ​യി​രു​ന്നു കൊ​ല​പാ​ത​കം എ​ന്നാ​ണ് പ്ര​തി​യു​ടെ കു​റ്റ​സ​മ്മ​ത മൊ​ഴി.

വി​വാ​ഹ​മോ​ച​നം ന​ട​ത്തി​യാ​ൽ സ്വ​ത്തു​ക്ക​ൾ ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നെ​ന്നും അ​തു​കൊ​ണ്ടാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും ഡോ​ക്ട​ർ മ​ഹേ​ന്ദ്ര റെ​ഡ്‌​ഡി മൊ​ഴി ന​ൽ​കി. ആ​രും സം​ശ​യി​ക്കാ​തി​രി​ക്കാ​ൻ അ​ന​സ്തേ​ഷ്യ ഉ​പ​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും മ​ഹേ​ന്ദ്ര വ്യ​ക്ത​മാ​ക്കി.

Kerala

അ​ട്ട​പ്പാ​ടി​യി​ൽ യു​വ​തി​യെ ര​ണ്ടാം ഭ​ർ​ത്താ​വ് കൊ​ന്ന് വ​ന​ത്തി​ൽ കു​ഴി​ച്ചു​മൂ​ടി

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി ഉ​ൾ​വ​ന​ത്തി​ൽ കു​ഴി​ച്ചി​ട്ട​താ​യി ഭ​ർ​ത്താ​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​ല​ച്ചി​വ​ഴി സ്വ​ദേ​ശി വ​ള്ളി​യ​മ്മ​യെ (45) ആ​ണ് ര​ണ്ടാം ഭ‍​ർ​ത്താ​വാ​യ പ​ഴ​നി(46) കൊ​ല​പ്പെ​ടു​ത്തി​യ​ത്.

പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​ല​ച്ചി​വ​ഴി സ്വ​ദേ​ശി​യാ​യ വ​ള്ളി​യ​മ്മ​യെ ര​ണ്ട് മാ​സം മു​മ്പ് കാ​ണാ​താ​യി​രു​ന്നു. അ​മ്മ​യെ കാ​ണാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി മ​ക​ൾ പു​തൂ‍‍‍​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട‍​ർ​ന്ന് പോ​ലീ​സ് പ​ഴ​നി​യെ സം​ശ​യം തോ​ന്നി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് നി​ർ​ണാ​യ​ക വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

ര​ണ്ട് മാ​സം മു​മ്പാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. വി​റ​ക് ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ത​ർ​ക്കം ഉ​ണ്ടാ​യി വ​ള്ളി​യ​മ്മ​യെ താ​ൻ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​ഴ​നി പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി. പി​ന്നീ​ട് മൃ​ത​ദേ​ഹം വ​ന​ത്തി​ൽ കു​ഴി​ച്ചി​ട്ട ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പ​ഴ​നി സ​മ്മ​തി​ച്ചു. വ​ള്ളി​യ​മ്മ​യെ കൊ​ന്നു കു​ഴി​ച്ചി​ട്ടു​വെ​ന്ന് പ​ഴ​നി പ​റ​ഞ്ഞ സ്ഥ​ലം ഇ​ന്ന​ലെ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

പ​ഴ​നി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ദേ​ശ​ത്ത് ഇ​ന്ന് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഫോ​റ​ൻ​സി​ക് സം​ഘ​ത്തി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.

Latest News

Corehub Up