Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Immortal

ആലിൻ ഷെറിൻ അനശ്വരയായെന്നു ജാർഖണ്ഡ് മുഖ്യമന്ത്രി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും പ്രാ​​​​യം കു​​​​റ​​​​ഞ്ഞ അ​​​​വ​​​​യ​​​​വ​​​​ദാ​​​​താ​​​​വാ​​​​യ പ​​​​ത്തു മാ​​​​സം പ്രാ​​​​യ​​​​മു​​​​ള്ള ആ​​​​ലി​​​​ൻ ഷെ​​​​റി​​​​ൻ ഏ​​​​ബ്ര​​​​ഹാ​​​​മി​​​​ന് ആ​​​​ദ​​​​ര​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന കു​​​​റി​​​​പ്പു​​​​മാ​​​​യി ജാ​​​​ർ​​​​ഖ​​​​ണ്ഡ് മു​​​​ഖ്യ​​​​മ​​​​ന്ത്രി ഹേ​​​​മ​​​​ന്ത് സോ​​​​റ​​​​ൻ.

ആ​​​​ലി​​​​ന്‍റെ അ​​​​വ​​​​യ​​​​വ​​​​ങ്ങ​​​​ൾ മ​​​​ര​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷം ദാ​​​​നം ചെ​​​​യ്ത​​​​തി​​​​ലൂ​​​​ടെ അ​​​​വ​​​​ൾ അ​​​​ന​​​​ശ്വ​​​​ര​​​​യാ​​​​യി മാ​​​​റി​​​​യെ​​​​ന്നും നി​​​​ര​​​​വ​​​​ധി വീ​​​​ടു​​​​ക​​​​ളി​​​​ൽ അ​​​​വ​​​​ൾ പ്ര​​​​തീ​​​​ക്ഷ​​​​യാ​​​​യി ഇ​​​​ന്നും ജീ​​​​വി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ഹേ​​​​മ​​​​ന്ത് എ​​​​ക്സി​​​​ൽ പ​​​​ങ്കു​​​​വ​​​​ച്ച ഹൃ​​​​ദ​​​​യ​​​​ഹാ​​​​രി​​​​യാ​​​​യ കു​​​​റി​​​​പ്പി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

ഏ​​​​തൊ​​​​രു മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്കും ജീ​​​​വി​​​​ത​​​​ത്തി​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന ഏ​​​​റ്റ​​​​വും വേ​​​​ദ​​​​ന നി​​​​റ​​​​ഞ്ഞ നി​​​​മി​​​​ഷ​​​​മാ​​​​ണു ത​​​​ന്‍റെ കു​​​​ട്ടി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​മെ​​​​ന്നും ആ ​​​​സ​​​​മ​​​​യ​​​​ത്തും ത​​​​ന്‍റെ പ്രി​​​​യ​​​​പ്പെ​​​​ട്ട കു​​​​ഞ്ഞി​​​​ന്‍റെ അ​​​​വ​​​​യ​​​​വ​​​​ങ്ങ​​​​ൾ ദാ​​​​നം ചെ​​​​യ്യാ​​​​ൻ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളാ​​​​യ ഷെ​​​​റി​​​​ൻ എ​​​​ൻ.​​​​ജോ​​​​ണും അ​​​​രു​​​​ണ്‍ ഏ​​​​ബ്ര​​​​ഹാ​​​​മും എ​​​​ടു​​​​ത്ത തീ​​​​രു​​​​മാ​​​​നം അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ ധൈ​​​​ര്യ​​​​ത്തി​​​​ന്‍റെ​​​​യും ത്യാ​​​​ഗ​​​​ത്തി​​​​ന്‍റെ​​​​യും ക​​​​രു​​​​ണ​​​​യു​​​​ടെ​​​​യും ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ണെ​​​​ന്നും ജാ​​​​ർ​​​​ഖ​​​​ണ്ഡ് മു​​​​ഖ്യ​​​​മ​​​​ന്ത്രി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ആ​​​​ലി​​​​ന്‍റെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ ചെ​​​​യ്ത​​​​ത് എ​​​​ല്ലാ മ​​​​നു​​​​ഷ്യ​​​​രാ​​​​ശി​​​​ക്കും​​​​വേ​​​​ണ്ടി​​​​യു​​​​ള്ള മാ​​​​യാ​​​​ത്ത ഒ​​​​രു ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ണെ​​​​ന്നും അ​​​​ത് എ​​​​ല്ലാ അ​​​​തി​​​​രു​​​​ക​​​​ൾ​​​​ക്കും ഭാ​​​​ഷ​​​​ക​​​​ൾ​​​​ക്കും വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും മു​​​​ക​​​​ളി​​​​ലാ​​​​യി ഉ​​​​യ​​​​രു​​​​ന്ന​​​​താ​​​​ണെ​​​​ന്നും ഹേ​​​​മ​​​​ന്ത് സോ​​​​റ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ആ​​​​ലി​​​​ന്‍റെ സം​​​​സ്കാ​​​​ര​​​​ച്ച​​​​ട​​​​ങ്ങു​​​​ക​​​​ൾ​​​​ക്ക് സം​​​​സ്ഥാ​​​​ന ബ​​​​ഹു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ ഹേ​​​​മ​​​​ന്ത് സോ​​​​റ​​​​ൻ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.

മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ജീ​​​​വ​​​​ൻ ന​​​​ൽ​​​​കു​​​​ന്ന അ​​​​വ​​​​യ​​​​വ​​​​ദാ​​​​ന​​​​മാ​​​​ണ് ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ​​​​മ്മാ​​​​ന​​​​മെ​​​​ന്നും സം​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​വ​​​​യ​​​​ദാ​​​​ന​​​​ത്തി​​​​ന്‍റെ ന​​​​യം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ജാ​​​​ർ​​​​ഖ​​​​ണ്ഡ് സ​​​​ർ​​​​ക്കാ​​​​ർ ആ​​​​വ​​​​ശ്യ​​​​മാ​​​​യ എ​​​​ല്ലാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മെ​​​​ടു​​​​ക്കു​​​​മെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യാ​​​​ണ് ഹേ​​​​മ​​​​ന്ത് സോ​​​​റ​​​​ൻ ത​​​​ന്‍റെ കു​​​​റി​​​​പ്പ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്.

Latest News

Corehub Up