Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Impeachment Motion

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രെ ഇം​പീ​ച്ച്‌​മെ​ന്‍റ് പ്ര​മേ​യ​ത്തി​നൊ​രു​ങ്ങി പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ സ്പീ​ക്ക​ർ​ക്ക് പി​ന്നാ​ലെ രാ​ജ്യ​ത്തെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ  ഗ്യാനേ​ഷ് കു​മാ​റി​നെ​തി​രെ ഇം​പീ​ച്ച്‌​മെ​ന്‍റ് പ്ര​മേ​യം കൊ​ണ്ടു​വ​രാ​ൻ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ തീ​രു​മാ​നി​ച്ചു. ഇ​ന്ത്യ സ​ഖ​ഖ്യ​ത്തി​ലെ പ്ര​മു​ഖ നേ​താ​ക്ക​ൾ ഇ​തി​നാ​യു​ള്ള നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ലെ സു​താ​ര്യ​ത​യി​ല്ലാ​യ്മ, വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത്, ഭ​ര​ണ​പ​ക്ഷ​ത്തി​ന് അ​നു​കൂ​ല​മാ​യി നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്നു തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ത്തി​ന്‍റെ ത​ല​വ​നാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റെ പു​റ​ത്താ​ക്കാ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും പ്ര​ത്യേ​ക ഭൂ​രി​പ​ക്ഷ​ത്തോ​ടെ ഇം​പീ​ച്ച്‌​മെ​ന്‍റ് പ്ര​മേ​യം പാ​സാ​ക്കേ​ണ്ട​തു​ണ്ട്.

പ്ര​തി​പ​ക്ഷ​ത്തെ 50-ല​ധി​കം എം​പി​മാ​ർ പ്ര​മേ​യ​ത്തി​ൽ ഒ​പ്പി​ട്ട​താ​യാ​ണ് സൂ​ച​ന.
സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യ്‌​ക്കെ​തി​രെ ഇ​തി​ന​കം അ​വി​ശ്വാ​സ പ്ര​മേ​യം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രെ​യു​ള്ള ഈ ​നീ​ക്കം കേ​ന്ദ്ര സ​ർ​ക്കാ​രി​നെ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ക്കും.

 

Latest News

Corehub Up