Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In Darkness

Kottayam

എ​സി റോ​ഡ് കൂ​രി​രു​ട്ടി​ല്‍; അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍ക്ക​ഥ

ച​ങ്ങ​നാ​ശേ​രി: എ​ഴു​നൂ​റു കോ​ടി​യോ​ളം രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍വ​ഹി​ച്ചെ​ങ്കി​ലും സു​ര​ക്ഷാ​ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ വ​ന്‍വീ​ഴ്ച​യെ​ന്ന് ആ​ക്ഷേ​പം.

കെ​എ​സ്ടി​പി​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍ട്രാ​ക്‌​ട് സൊ​സൈ​റ്റി​യാ​ണ് 24.4 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ള്ള റോ​ഡ് നി​ര്‍മി​ച്ച​ത്. എ​ന്നാ​ല്‍, വാ​ഹ​ന​ങ്ങ​ള്‍ക്കും യാ​ത്ര​ക്കാ​ര്‍ക്കും വേ​ണ്ട​ത്ര സു​ര​ക്ഷ സ​ജ്ജ​മാ​ക്കി​യി​ല്ലെ​ന്ന പ​രാ​തി​യാ​ണ് ഉ​യ​രു​ന്ന​ത്. ഇ​തു​മൂ​ലം അ​പ​ക​ട​ങ്ങ​ള്‍ പെ​രു​കു​ക​യാ​ണ്.

റോ​ഡി​ല്‍ രാ​ത്രി വെ​ളി​ച്ച​മി​ല്ലാ​ത്ത​ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ്. ചു​രു​ക്കം വ​ഴി​വി​ള​ക്കു​ക​ള്‍ മാ​ത്ര​മാ​ണ് തെ​ളി​യു​ന്ന​ത്. പാ​ല​ങ്ങ​ളി​ലും ജം​ഗ്ഷ​നു​ക​ളി​ലും 416 സോ​ളാ​ര്‍ വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ചെ​ങ്കി​ലും എ​ഴു​പ​തെ​ണ്ണം മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. 30 എ​ല്‍യു​എ​ക്‌​സി​ന്‍റെ വി​ള​ക്കു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. ഓ​ർ​ഡ​ര്‍ ന​ല്‍കി​യ ക​മ്പ​നി യ​ഥാ​സ​മ​യം വി​ള​ക്കു​ക​ളെ​ത്തി​ക്കാ​തെ വ​ന്ന​താ​ണ് സോ​ളാ​ര്‍ വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തു ത​ട​സ​പ്പെ​ടാ​ന്‍ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Latest News

Corehub Up