Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Including Attacker

America

മി​ഷി​ഗ​ണി​ൽ  വെ​ടി​വെ​യ്പ്പ്: അ​ക്ര​മി​യു​ൾ​പ്പെ​ടെ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

മി​ഷി​ഗ​ൺ : വെ​ള്ളി​യാ​ഴ്ച മി​ഷി​ഗ​ണി​ലെ മി​സോ​കി കൗ​ണ്ടി​യി​ലു​ണ്ടാ​യ വെ​ടി​വയ്പ്പി​ൽ പ്ര​തി​യ​ട​ക്കം ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​റ്റൊ​രാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചാ​ഡ് ഹി​ക്ക്മാ​ൻ (39) എ​ന്ന​യാ​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ​പോലീ​സി​നെ ഉ​ദ്ധ​രി​ച്ച് അ​സോ​സി​യേ​റ്റ​ഡ് പ്ര​സ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഒ​രു വീ​ട്ടി​ൽ ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

പ്ര​തി​ക്കാ​യി പോ​ലീ​സ് വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ മ​റ്റൊ​രു വീ​ട്ടി​ൽ നാ​ലാ​മ​ത്തെ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ അ​ടു​ത്തു​ള്ള കാ​ട്ടി​ൽ നി​ന്ന് പ്ര​തി​യു​ടെ​യും മ​റ്റൊ​രു ഇ​ര​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. മി​ഷി​ഗ​ൺ സ്റ്റേ​റ്റ് പോ​ലീ​സ് കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Latest News

Corehub Up