Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Infrastructure Facilities

Kasaragod

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് മു​ന്‍​ഗ​ണ​ന: എം​എ​ല്‍​എ

ബ​ദി​യ​ഡു​ക്ക: കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ്ര​വൃ​ത്തി എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ര്‍​ത്തീ​ക​രി​ക്കാ​നും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ ഭാ​ഗ​മാ​യി അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി, സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി, പു​തി​യ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ബ്ലോ​ക്ക്, സി​വേ​ജ് പ്ലാ​ന്‍റ് എ​ന്നി​വ പു​തു​താ​യി​ത്തു​ട​ങ്ങാ​നു​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ.

പ്ര​തി​മാ​സ അ​വ​ലോ​ക​ന​ത്തി​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​പ്പോ​ഴാ​ണ് എം​എ​ല്‍​എ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഉ​ള്‍​പ്പെ​ടെ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ ത​സ്തി​ക​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടും. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ന്യൂ​റോ വി​ഭാ​ഗ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണി​ത്. പൂ​ര്‍​ണ സ​ജ്ജ​മാ​യി പ്ര​വ​ര്‍​ത്ത​ന​നി​ര​ത​മാ​കു​ന്ന​തോ​ടെ കാ​സ​ര്‍​ഗോ​ട്ടെ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്കും എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്കും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശ്ര​യം ആ​ക​ണ​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഇ​ന്‍റ​ണ​ല്‍ റോ​ഡു​ക​ളു​ടെ​യും ആ​ശു​പ​ത്രി കെ​ട്ടി​ട​ങ്ങ​ളു​ടെ​യും പ്ര​വൃ​ത്തി ത്വ​രി​ത പ്പെ​ടു​ത്താ​ന്‍ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ണി എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. കു​ടി​വെ​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി വാ​ട്ട​ര്‍ അ​തോ​റി​റ്റി അ​റി​യി​ച്ചു. പ​ഠ​നാ​വ​ധി ക​ഴി​ഞ്ഞ് തി​രി​ച്ചു​വ​രു​ന്ന എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഹോ​സ്റ്റ​ല്‍ തു​റ​ന്നു​കൊ​ടു​ക്കും.

ഇ​വി​ടെ താ​മ​സ​സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. ക​ഴി​ഞ്ഞ​മാ​സ​ത്തെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ഹോ​സ്റ്റ​ല്‍ തു​റ​ന്ന് കൊ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു.
ന​ഴ്‌​സിം​ഗ് കോ​ള​ജി​ലെ കു​ട്ടി​ക​ള്‍​ക്കു​ള്ള ഹോ​സ്റ്റ​ലി​ന്‍റെ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. നി​ല​വി​ലു​ള്ള കെ​ട്ടി​ട​ത്തി​ലെ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കാ​ന്‍റീ​ന്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ എ. ​അ​രു​ണ്‍​കു​മാ​ര്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ പി.​ജി. സി​ന്ധു, മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​പ്ര​വീ​ണ്‍, ന​ഴ്‌​സിം​ഗ് കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ശോ​ഭ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ലി​പു എ​സ്. ലോ​റ​ന്‍​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up