Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inner Forests

Palakkad

ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി ഉ​ന്ന​തി​യി​ൽ കു​ടി​വെ​ള്ളക്ഷാ​മം രൂ​ക്ഷ​ം; മു​പ്പ​തോളം കു​ടും​ബ​ങ്ങ​ൾ ഉ​ൾ​ക്കാ​ടു​ക​ളി​ലേ​ക്കു താ​മ​സംമാ​റി

മം​ഗ​ലം​ഡാം: ക​ട​പ്പാ​റ​ക്ക​ടു​ത്ത് വ​ന​ത്തി​ന​ക​ത്തെ ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി ഉ​ന്ന​തി​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി. സ​മീ​പ​ത്തെ കാ​ട്ടു​ചോ​ല​ക​ളും വ​റ്റി. ആ​ഴ​ത്തി​ൽ കു​ഴി​യെ​ടു​ത്താ​ൽ പോ​ലും ഊ​റി​വ​രാ​ൻ വെ​ള്ള​മി​ല്ലെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തി​നാ​ൽ അ​ടു​ക്ക​ള​യി​ലും ശു​ചി​മു​റി​യി​ലും വെ​ള്ള​മി​ല്ലാ​താ​യി. കു​ളി​യും തു​ണി ക​ഴു​ക​ലും ബു​ദ്ധി​മു​ട്ടി​ലാ​യി.

വെ​ള്ള​മി​ല്ലാ​തെ മു​പ്പ​തി​ലേ​റെ വീ​ട്ടു​കാ​ർ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലാ​യി ഉ​ൾ​ക്കാ​ടു​ക​ളി​ലേ​ക്ക് താ​മ​സം മാ​റി. ഇ​നി ന​ല്ല മ​ഴ പെ​യ്ത് വെ​ള്ള​മാ​കു​മ്പോ​ഴേ ഇ​വ​ർ ഉ​ന്ന​തി​യി​ലേ​ക്ക് തി​രി​ച്ചു​വ​രു. അ​രി​യും മ​റ്റു സാ​ധ​ന​ങ്ങ​ളു​മാ​യി കു​ടും​ബ​സ​മേ​ത​മാ​ണ് വീ​ട്ടു​കാ​രെ​ല്ലാം ഉ​ൾ​ക്കാ​ടു​ക​ളി​ലേ​ക്ക് മാ​റി​യി​ട്ടു​ള്ള​ത്. ഉ​ന്ന​തി​ക്കു മു​ക​ളി​ൽ ഉ​യ​ർ​ന്ന മ​ല​ക​ളി​ലു​ള്ള ഉ​റ​വ​ക​ളി​ൽ നി​ന്നും ഹോ​സ് വ​ഴി​യാ​ണ് ചി​ല വീ​ട്ടു​കാ​ർ വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ ആ​ന​ക്കൂ​ട്ട​വും മ​റ്റു മൃ​ഗ​ങ്ങ​ളും വെ​ള്ളം കു​ടി​ക്കു​ന്ന​തും ഈ ​ഉ​റ​വ​ക​ളി​ൽ നി​ന്നാ​ണ്.

ഇ​തി​നാ​ൽ ഉ​റ​വ​യി​ൽ വെ​ള്ള​മി​ല്ലാ​തെ പ​ല ദി​വ​സ​വും വെ​ള്ളം വ​രാ​റി​ല്ല. ഹോ​സു​ക​ളെ​ല്ലാം ആ​ന​ക​ൾ ച​വി​ട്ടി​യും വ​ലി​ച്ചു​ക​ള​ഞ്ഞും ന​ശി​പ്പി​ക്കും. ഇ​ത് ശ​രി​യാ​ക്കാ​ൻ എ​ല്ലാ ദി​വ​സ​വും മ​ല​ക​യ​റേ​ണ്ടി വ​രു​ന്ന​താ​യി മൂ​പ്പ​ൻ നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു. ഉ​ന്ന​തി​യി​ൽ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​ർ മാ​റി മ​ല​മു​ക​ളി​ലെ രാ​മ​ച്ച​ൻ​ത​ണ്ട് ഭാ​ഗ​ത്താ​ണ് ഈ ​ഉ​റ​വ​യു​ള്ള​ത്. ഇ​തി​ലെ വെ​ള്ള​വും വ​റ്റി​തു​ട​ങ്ങി​യ​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ത​ളി​ക​ക്ക​ല്ലി​ൽ നി​ന്നും അ​ഞ്ചു കി​ലോ​മീ​റ്റ​ർ മാ​റി ചെ​രു​പ്പു​ള്ളി ഭാ​ഗ​ത്ത് സ​മൃ​ദ്ധി​യാ​യി വെ​ള്ള​മു​ള്ള ഉ​റ​വ​യു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്ന് മൂ​പ്പ​ൻ പ​റ​ഞ്ഞു. അ​റു​പ​തോ​ളം കൂ​ടും​ബ​ങ്ങ​ളാ​ണ് ത​ളി​ക​ക്ക​ല്ല് ഉ​ന്ന​തി​യി​ലു​ള്ള​ത്. ഇ​തി​ൽ പ​കു​തി​യി​ലേ​റെ വീ​ട്ടു​കാ​രും ഉ​ൾ​ക്കാ​ടു​ക​ളി​ലേ​ക്ക് മാ​റി.

ചാ​ല​ക്കു​ടി പു​ഴ​യ്ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന കാ​ര​പ്പാ​റ പു​ഴ​യോ​ര​ത്തും ചി​മ്മി​നി ഭാ​ഗ​ത്തു​മാ​ണ് ഇ​വ​ർ കു​ടി​ൽ​കെ​ട്ടി കു​ടും​ബ​സ​മേ​തം ക​ഴി​യു​ന്ന​ത്. തേ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന​വി​ഭ​വ​ശേ​ഖ​ര​ണ​വും ഇ​വ​ർ ന​ട​ത്തും. മ​റ്റു അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം പ​ല​തും ഉ​ന്ന​തി​യി​ലെ വീ​ട്ടു​കാ​ർ​ക്കാ​യെ​ങ്കി​ലും വേ​ന​ൽ​മാ​സ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​മാ​ണ് ആ​ദി​വാ​സി​ക​ൾ​ക്ക് വ​ലി​യ ദു​രി​ത​മാ​യി മാ​റു​ന്ന​ത്. കു​ട്ടി​ക​ളു​ടെ പ​ഠ​ന​വും ഇ​തു​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു​ണ്ട്.

Latest News

Corehub Up