കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവാസികൾക്കായുള്ള എഫ്സിഎൻആർ (ബി) - ഫോറിൻ കറൻസി നോൺ-റസിഡന്റ് (ബാങ്ക്) യുഎസ് ഡോളർ നിക്ഷേപങ്ങളുടെ പലിശനിരക്കുകൾ വർധിപ്പിച്ചു.
പുതുക്കിയ നിരക്കുകൾ പ്രകാരം മൂന്നു മുതൽ അഞ്ചു വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനം ആകർഷകമായ പലിശ നിരക്ക് ലഭിക്കും.
മൂന്നു മുതൽ അഞ്ചു വർഷം വരെ കാലാവധിയുള്ള പുതിയ എഫ്സിഎൻആർ (ബി) നിക്ഷേപങ്ങൾക്കായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അവതരിപ്പിച്ച യുഎസ്ഡി / ഐഎൻആർ ഫോറെക്സ് സ്വാപ്പ് സൗകര്യത്തെത്തുടർന്നാണ് ഈ നിരക്ക് പരിഷ്കരണം.
പുതിയ സംവിധാനം വഴി ബാങ്കുകൾക്ക് തങ്ങൾ സമാഹരിക്കുന്ന നിക്ഷേപങ്ങൾ യുഎസ് ഡോളറായി ആർബിഐയുമായി കൈമാറ്റം ചെയ്യാൻ സാധിക്കും. ഇതു വിദേശ നാണയ നിരക്കുകളിലെ വ്യതിയാനം മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടസാധ്യത ഫലപ്രദമായി കൈകാര്യം ചെയ്യാനും സ്ഥിരതയുള്ള വിദേശ കറൻസി നിക്ഷേപങ്ങൾ ആകർഷിക്കാനും ബാങ്കുകളെ സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.