Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Interference

വ​ടു​ത​ല​യി​ലെ കൂ​ട്ടമ​ര​ണം: ബാ​ഹ്യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ്

കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം വ​​​​ടു​​​​ത​​​​ല​​​​യി​​​​ല്‍ അ​​​​ഞ്ചം​​​​ഗ​​​ കു​​​​ടും​​​​ബ​​​​ത്തെ മ​​​​രി​​​​ച്ച​​​ നി​​​​ല​​​​യി​​​​ൽ ക‌​​​​ണ്ടെ​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ബാ​​​​ഹ്യ ഇ​​​​ട​​​​പെ​​​​ട​​​​ലൊ​​​​ന്നും ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘം.

ക​​​​ഴി​​​​ഞ്ഞ മാ​​​​ര്‍​ച്ച് 20ന് ​​​​വ​​​​ടു​​​​ത​​​​ല ക​​​​ര്‍​ഷ​​​​ക​​​​റോ​​​​ഡ് ഗ്രീ​​​​ന്‍​ഗാ​​​​ര്‍​ഡ​​​​ന്‍ ലൈ​​​​നി​​​​ല്‍ വാ​​​​ട​​​​ക​​​​യ്ക്കു താ​​​​മ​​​​സി​​​​ക്കു​​​​ന്ന തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം വി​​​​ള​​​​പ്പി​​​​ല്‍​ശാ​​​​ല കാ​​​​രോ​​​​ട് ക​​​​ന​​​​ക​​​​വി​​​​ഹാ​​​​റി​​​​ല്‍ എ​​​​സ്. അ​​​​ശ്വ​​​​തി നാ​​​​യ​​​​ര്‍ (37), അ​​​മ്മ വൈ. ​​​​ശ്രീ​​​​കു​​​​മാ​​​​രി (59), അ​​​​ശ്വ​​​​തി​​​​യു​​​​ടെ മ​​​​ക്ക​​​​ളാ​​​​യ കാ​​​​ര്‍​ണി​​​​വ​​​​ന്‍ (14), കീ​​​​ര്‍​ത്തി​​​​വ​​​​ന്‍ (4) അ​​​​ക്ഷി​​​​ത (2) എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് മ​​​​രി​​​​ച്ച​​​ നി​​​​ല​​​​യി​​​​ൽ ക‌​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്. സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു​​​നി​​​​ന്ന് ആ​​​​ത്മ​​​​ഹ​​​​ത്യാ​​​​ക്കു​​​​റി​​​​പ്പ് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ഇ​​​​വ​​​​രു​​​​ടെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ വീ​​​​ട്ടി​​​​ല്‍ കേ​​​​സ് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന എ​​​​റ​​​​ണാ​​​​കു​​​​ളം നോ​​​​ര്‍​ത്ത് പോ​​​​ലീ​​​​സെ​​​​ത്തി വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ശേ​​​​ഖ​​​​രി​​​​ച്ചി​​​​രു​​​​ന്നു. അ​​​​ശ്വ​​​​തി നാ​​​​യ​​​​രു​​​​ടെ ഭ​​​​ര്‍​ത്താ​​​​വി​​​​ന്‍റെ അ​​​​കാ​​​​ല മ​​​​ര​​​​ണ​​​​ത്തി​​​​ല്‍ മ​​​​നം​​​​നൊ​​​​ന്താ​​​​ണ് ഇ​​​​വ​​​​രു​​​​ടെ ആ​​​​ത്മ​​​​ഹ​​​​ത്യ​​​​യെ​​​​ന്നാ​​​​ണ് പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്ന​​​​ത്.

ഇ​​​​വ​​​​ര്‍ മൊ​​​​ബൈ​​​​ല്‍ ഫോ​​​​ണി​​​​ലും ആ​​​​ത്മ​​​​ഹ​​​​ത്യാ​​​​ക്കു​​​​റി​​​​പ്പ് ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​താ​​​​യി പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി. കു​​​​ട്ടി​​​​ക​​​​ള്‍​ക്കു ന​​​​ല്‍​കാ​​​​നു​​​​ള്ള വി​​​​ഷം ഓ​​​​ണ്‍​ലൈ​​​​നി​​​​ല്‍ വാ​​​​ങ്ങി​​​​യ​​​​തി​​​​ന്‍റെ വി​​​​വ​​​​ര​​​​വും പോ​​​​ലീ​​​​സി​​​​നു ല​​​​ഭി​​​​ച്ചു.

മ​​​​രി​​​​ച്ച​ എ​​​​ല്ലാ​​​​വ​​​​രും ചേ​​​​ർ​​​​ന്നു പ​​​​ല​​​ ത​​​​വ​​​​ണ​​​​ക​​​​ളാ​​​​യി എ​​​​ടു​​​​ത്തി​​​​രു​​​​ന്ന സെ​​​​ല്‍​ഫി വീ​​​​ഡി​​​​യോ​​​​ക​​​​ളും മൊ​​​​ബൈ​​​​ല്‍ ഫോ​​​​ണി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ അ​​​​മ്മ​​​​യും മ​​​​ക​​​​ളും കു​​​​ഞ്ഞു​​​​ങ്ങ​​​​ളെ കൊ​​​​ന്ന് മ​​​​രി​​​​ക്കാ​​​​നാ​​​​യി ദി​​​​വ​​​​സ​​​​ങ്ങ​​​​ളാ​​​​യി പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടി​​​​രു​​​​ന്നു​​​​വെ​​​​ന്നും സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ മ​​​​റ്റ് ബാ​​​​ഹ്യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളൊ​​​​ന്നും ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു​​​​മാ​​​​ണ് പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up