Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Intervene To Resolve

Thrissur

പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ൾ ഇ​ട​പെ​ട​ണം: മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ

തൃ​ശൂ​ർ: സ​മൂ​ഹ​ത്തി​ലെ​യും സ​ഭ​യി​ലെ​യും കു​ടും​ബ​ങ്ങ​ളി​ലെ​യും പ്ര​ശ്ന​ങ്ങ​ളി​ൽ പ​രി​ഹാ​രം ന​ൽ​കാ​ൻ പ്ര​തി​ബ​ദ്ധ​ത​യോ​ടെ ഇ​ട​പെ​ട​ണ​മെ​ന്ന് അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ. അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ പ്ര​ഥ​മ ജ​ന​റ​ൽ ബോ​ഡി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ള​ർ​ച്ച​യു​ടെ ഓ​രോ ഘ​ട്ട​ത്തി​ലും പ്ര​ധാ​ന ക​ണ്ണി​യാ​യി പ്ര​വ​ർ​ത്തി​ക്ക​ണം. സ​ഭാ​പ്ര​വ​ർ​ത്ത​ന​ത്തി​നു സ​ജീ​വ​മാ​യ പ​ങ്കാ​ളി​ത്ത​വും നേ​തൃ​ത്വ​വും കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളി​ൽ​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാ​ർ​ഷി​ക​ക​ർ​മ​പ​ദ്ധ​തി​യു​ടെ പ്ര​കാ​ശ​നം ബി​ഷ​പ് നി​ർ​വ​ഹി​ച്ചു. കു​ടും​ബ​കൂ​ട്ടാ​യ്മ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സീ​സ് ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പ്ര​ഫ. ജോ​ർ​ജ് അ​ല​ക്സ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് കൂ​ത്തൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ഡി. ഷാ​ജു, സി.​ടി. ജോ​യ്, ഓ​സ്റ്റി​ൻ ഷോ​ബി, അ​ന്ന ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ന്‍റ് ജോ​സ​ഫ് മെ​ന്‍റ​ൽ ഹോം ​ഡ​യ​റ​ക്ട​ർ ഫാ. ​രാ​ജു അ​ക്ക​ര നേ​തൃ​ത്വ​പ​രി​ശീ​ല​ന ക്ലാ​സ് ന​യി​ച്ചു. റോ​ബി​ൻ​സ​ണ്‍ മൂ​ക്ക​ൻ, ഫാ​ജി വ​ർ​ഗീ​സ്, എ​ൽ​സി സ്ക​റി​യ, ജോ​മി ജോ​ണ്‍​സ​ണ്‍, സി​ബി ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up