തൃശൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിംഗിലെ തീപിടിത്തം റെയിൽവേ നേരിട്ട് അന്വേഷിക്കണമെന്നു കേന്ദ്ര റെയിൽവേ മന്ത്രിക്കു പരാതി. തൃശൂരിലെ പൊതുപ്രവർത്തകനായ സുജോബി ജോസാണ് പരാതിക്കാരൻ.
നിയമം ലംഘിച്ചാണ് ബൈക്ക് പാർക്കിംഗിനു സൗകര്യവും കരാറും നൽകിയിരിക്കുന്നത്. ഇലക്ട്രിക് ലൈനിനുസമീപം ബൈക്ക് പാർക്കിംഗ് കേന്ദ്രം നിർമിക്കാൻ റെയിൽവേ അനുമതി നൽകിയിട്ടുണ്ടോയെന്നു പരിശോധിക്കണം. സിസിടിവി കാമറകൾ ഇല്ലാത്തതിനാൽ തീപിടിത്തത്തിനു കാരണമായ തെളിവുകൾ ലഭ്യമാകാത്ത സ്ഥിതിയാണ്. തീപിടിത്തം തരണംചെയ്യാൻ പാർക്കിംഗിലെ ജീവനക്കാർക്കു പരിശീലനം നല്കിയിട്ടില്ല.
ഇത്തരം പിഴവുകൾ കാരണം ഇരുനൂറിലധികം ബൈക്കുകളാണു കത്തിനശിച്ചത്.
ഇതിനുള്ള നഷ്ടപരിഹാരം ആരാണു നൽകുകയെന്നും ഇത്രയധികം ക്രമക്കേടുകൾ എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിക്കണമെന്നും സുജോബി ജോസ് പരാതിയിൽ ആവശ്യപ്പെട്ടു.