Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Is

അമേരിക്കൻ സേന ഇറാക്കിൽനിന്ന് മടങ്ങി

ബാ​​​ഗ്ദാ​​​ദ്: ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​ർ​​​ക്ക് എ​​​തി​​​രാ​​​യ 12 വ​​​ർ​​​ഷ ദൗ​​​ത്യ​​​ത്തി​​​ന് അ​​​വ​​​സാ​​​നംകു​​​റി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന ഇ​​​റാ​​​ക്കി​​​ൽ​​​നി​​​ന്നു പൂ​​​ർ​​​ണ​​​മാ​​​യി പി​​​ൻ​​​വാ​​​ങ്ങി.

ബു​​​ധ​​​നാ​​​ഴ്ച വ​​​ട​​​ക്ക​​​ൻ ഇ​​​റാ​​​ക്കി​​​ൽ കു​​​ർ​​​ദ് മേ​​​ഖ​​​ല​​​യാ​​​യ ഇ​​​ർ​​​ബി​​​ലി​​​ലെ താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​വ​​​സാ​​​ന സൈ​​​നി​​​ക​​​നും മ​​​ട​​​ങ്ങി​​​യ​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന അ​​​റി​​​യി​​​ച്ചു.

താ​​​വ​​​ളം കൈ​​​മാ​​​റു​​​ന്ന ച​​​ട​​​ങ്ങി​​​ന് ഇ​​​റാ​​​ക്കി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ലി അ​​​ൽ സെ​​​യ്ദി അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​ൻ പി​​​ന്മാ​​​റ്റ​​​ത്തെ ഇ​​​റാ​​​നും ഇ​​​റാ​​​ക്കി​​​ലെ ഇ​​​റാ​​​ൻ അ​​​നു​​​കൂ​​​ലി​​​ക​​​ളും ആ​​​ഘോ​​​ഷി​​​ച്ചു.

സ​​​ദ്ദാം ഹു​​​സൈ​​നെ താ​​​ഴെ​​​യി​​​റ​​​ക്കാ​​​നാ​​​യി 2003ൽ ​​​ഇ​​​റാ​​​ക്കി​​​ൽ അ​​​ധി​​​നി​​​വേ​​​ശം ന​​​ട​​​ത്തി​​​യ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന 2011ൽ ​​​പി​​​ന്മാ​​​റി​​​യ​​​താ​​​ണ്. എ​​​ന്നാ​​​ൽ, ഇ​​​സ്‌​​​ലാ​​മി​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​രു​​​ടെ പ​​​ട​​​യോ​​​ട്ടം ത​​​ട​​​യാ​​​ൻ പ​​​റ്റാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​റാ​​​ക്കി നേ​​​താ​​​ക്ക​​​ൾ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന​​​യെ വീ​​​ണ്ടും വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി.

ഭീ​​​ക​​​ര​​​ർ സ്ലീ​​പ്പ​​​ർ സെ​​​ല്ലു​​​ക​​​ളി​​​ൽ ഒ​​​തു​​​ങ്ങി​​​യ​​​പ്പോ​​​ൾ ദൗ​​​ത്യം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ഇ​​​റാ​​​ക്കും അ​​​മേ​​​രി​​​ക്ക​​​യും 2024ൽ ​​​തീ​​​രു​​​മാ​​​നി​​​ച്ചു. ഭൂ​​​രി​​​ഭാ​​​ഗം അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന​​​യും ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഇ​​​റാ​​​ക്കി​​​ൽ​​​നി​​​ന്നു മ​​​ട​​​ങ്ങി​​​യി​​​രു​​​ന്നു.

Kerala

ജി. ​സു​ധാ​ക​ര​നു​മാ​യി യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ല; ചേ​ർ​ത്ത് പി​ടി​ക്കും: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

തി​രു​വ​ന​ന്ത​പു​രം: ജി.​സു​ധാ​ക​ര​നു​മാ​യി ത​നി​ക്ക് യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. സു​ധാ​ക​ര​നെ നേ​രി​ൽ കാ​ണു​മെ​ന്നും ചേ​ര്‍​ത്തു​നി​ര്‍​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സു​ധാ​ക​ര​ന് ത​ന്നെ​യ​ട​ക്കം വി​മ​ര്‍​ശി​ക്കാ​നു​ള്ള അ​ധി​കാ​ര​മു​ണ്ട്.

ഞ​ങ്ങ​ൾ ന​ന്ദി​കെ​ട്ട​വ​ര​ല്ല. അ​ദ്ദേ​ഹ​ത്തെ ത​ക​ർ​ത്തി​ട്ട് ഒ​ന്നും സാ​ധി​ക്കാ​നി​ല്ല. ഒ​റ്റ​കെ​ട്ടാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ ഒ​രു​ങ്ങു​ന്ന സ​മ​യ​മാ​ണി​ത്. സു​ധാ​ക​ര​ന് എ​ന്തെ​ങ്കി​ലും പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തെ​ല്ലാം ചോ​ദി​ക്കും. ചി​ല കാ​ര്യ​ങ്ങ​ളെ​ല്ലാം ഞ​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്.

പാ​ർ​ട്ടി​യു​ടെ നേ​തൃ​നി​ര​യി​ൽ നി​ന്നു​കൊ​ണ്ടു​ത​ന്നെ അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കും. ജി.​സു​ധാ​ക​ര​ൻ പാ​ർ​ട്ടി​യി​ൽ നി​ന്ന് അ​ക​ന്നു​വെ​ന്ന​ത് മാ​ധ്യ​മ സൃ​ഷ്ടി​യാ​ണ്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ തെ​റ്റി​ല്ല. കോ​ൺ​ഗ്ര​സി​ന്‍റെ സാ​ഹി​ത്യ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്ത​ത്.

സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ ന​ല്ല അ​റി​വു​ള്ള വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം. അ​തി​ൽ ഒ​രു​തെ​റ്റും കാ​ണു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സി​പി​എ​മ്മു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന ജി. ​സു​ധാ​ക​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം കു​ട്ട​നാ​ട്ടി​ൽ ന​ട​ത്തി​യ പാ​ർ​ട്ടി പ​രി​പാ​ടി​യി​ൽ നി​ന്ന് വി​ട്ടു​നി​ന്നി​രു​ന്നു.

Kerala

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ നി​യ​മ​നം: പ​ത്ര സ​മ്മേ​ള​നം വി​ളി​ച്ച് അ​ബി​ന്‍ വ​ര്‍​ക്കി

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ നി​യ​മ​ന​ത്തി​ല്‍ ഐ ​ഗ്രൂ​പ്പി​ന് അ​തൃ​പ്തി. സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ടാ​മ​ത് എ​ത്തി​യി​ട്ടും നി​ല​വി​ലെ ഉ​പാ​ധ്യ​ക്ഷ​നാ​യ അ​ബി​ന്‍ വ​ര്‍​ക്കി​യെ അ​വ​ഗ​ണി​ച്ച​താ​യി ഒ​രു വി​ഭാ​ഗം പ​റ​യു​ന്നു.

അ​തേ​സ​മം അ​ബി​ന്‍ വ​ര്‍​ക്കി ചൊ​വ്വാ​ഴ്ച രാ​വി​ലെ കോ​ഴി​ക്കാ​ട്ട് പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ചു. ഇ​തി​ൽ ത​ന്‍റെ അ​തൃ​പ്തി അ​ദ്ദേ​ഹം പ​ര​സ്യ​മാ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. സാ​മു​ദാ​യി​ക സ​മ​വാ​ക്യ​മാ​ണ് അ​ബി​ന്‍ വ​ര്‍​ക്കി​ക്ക് തി​രി​ച്ച​ടി​യാ​യ​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ജ​നീ​ഷി​ന് പു​റ​മെ ബി​നു ചു​ള്ളി​യി​ല്‍, അ​ബി​ന്‍ വ​ര്‍​ക്കി, കെ.​എം.​അ​ഭി​ജി​ത്ത് എ​ന്നി​വ​രു​ടെ പേ​രാ​യി​രു​ന്നു അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തി​ല്‍ അ​ബി​ന്‍ വ​ര്‍​ക്കി​യേ​യും അ​ഭി​ജി​ത്തി​നെ​യും യൂ​ത്ത്കോ​ൺ​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി​മാ​രാ​യി നി​യ​മി​ച്ചു.

തു​ട​ർ​ന്നാ​ണ് ഒ.​ജെ.​ജ​നീ​ഷി​നെ യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ച​ത്. ഇ​തി​നെ​തി​രെ കോ​ൺ​ഗ്ര​സി​ൽ അ​മ​ർ​ഷം പു​ക​യു​ക​യാ​ണ്.

Latest News

Corehub Up