മോസ്കോ: അന്താരാഷ്ട്ര നിയമങ്ങൾ മരിച്ചെന്ന് റഷ്യ. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് റഷ്യയുടെ വിമർശനം.
യുഎൻ സുരക്ഷാ കൗൺസിലിലെ അഞ്ച് സ്ഥിരാംഗങ്ങളുടെ ഉച്ചകോടി വിളിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ആഗോള സുരക്ഷയും സ്ഥിരതയും ചർച്ച ചെയ്യുന്നതിനായി റഷ്യ, അമേരിക്ക, ചൈന, ഫ്രാൻസ്, ബ്രിട്ടൻ എന്നീ അഞ്ച് രാജ്യങ്ങളുടെ ഉച്ചകോടി നടത്തണമെന്ന പ്രസിഡന്റ് പുടിന്റെ നിർദേശം നടപ്പാക്കണമെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
“നമ്മൾ അന്താരാഷ്ട്ര നിയമമെന്ന് വിളിക്കുന്നത് ഇല്ലാതായി. അന്താരാഷ്ട്ര നിയമത്തിന്റെ മാനദണ്ഡങ്ങളും തത്വങ്ങളും പാലിക്കാൻ ആരോടും എങ്ങനെ ആവശ്യപ്പെടാമെന്ന് മനസിലാകുന്നില്ല. അത് നിലവിലില്ല”- പെസ്കോവ് റഷ്യൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.