Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Issues Stern Warning

America

താ​മ​സം മാ​റി​യാ​ൽ 10 ദി​വ​സ​ത്തി​ന​കം വി​വ​രം ന​ൽ​ക​ണം; ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി യു​എ​സ് ഇ​മി​ഗ്രേ​ഷ​ൻ

വാ​ഷിം​ഗ്‌​ട​ൺ ഡിസി: യുഎസിൽ താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ൾ​ക്കും ഗ്രീ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും ക​ർ​ശ​ന മു​ന്ന​റി​യി​പ്പു​മാ​യി യു​എ​സ് സി​റ്റി​സ​ൺ​ഷി​പ്പ് ആ​ൻ​ഡ് ഇ​മി​ഗ്രേ​ഷ​ൻ സ​ർ​വീ​സ​സ് (USCIS).

പു​തി​യ വി​ലാ​സ​ത്തി​ലേ​ക്ക് മാ​റി 10 ദി​വ​സ​ത്തി​ന​കം എ​ആ​ർ-11 ഫോം ​വ​ഴി വി​വ​രം ഇ​മി​ഗ്രേ​ഷ​ൻ ഏ​ജ​ൻ​സി​യെ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് പു​തി​യ നി​ർ​ദേശം.

എ​ച്ച്1​ബി വീ​സ​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദേ​ശി​ക​ളും ഗ്രീ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ളും ഈ ​നി​യ​മം പാ​ലി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണ്.

പോ​സ്റ്റ​ൽ സ​ർ​വീ​സി​ൽ വി​ലാ​സം മാ​റ്റി​യാ​ൽ ഇ​മി​ഗ്രേ​ഷ​ൻ രേ​ഖ​ക​ളി​ൽ അ​പ്ഡേ​റ്റ് ആ​കി​ല്ലെ​ന്നും ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് വ​ഴി ഓ​ൺ​ലൈ​നാ​യി ത​ന്നെ ഇ​ത് ചെ​യ്യ​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

നി​ർ​ദേശം പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ വീ​സ അ​പേ​ക്ഷ​ക​ൾ ത​ട​യ​പ്പെ​ടു​ക​യോ നാ​ടു​ക​ട​ത്ത​ൽ ന​ട​പ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ടു​ത്ത ശി​ക്ഷാ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രി​ക​യോ ചെ​യ്യാം.

ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​തി​ൽ ഇ​ള​വു​ള്ള​ത്.

Latest News

Corehub Up