Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jithin Bhaskar

കാ​ഫി​ർ സ്‌​ക്രീ​ൻ ഷോ​ട്ട് കേ​സ്; പ്ര​തി ജി​തി​ൻ ഭാ​സ്ക​റി​ന് ജാ​മ്യ​മി​ല്ല

കോ​ഴി​ക്കോ​ട്: കാ​ഫി​ർ സ്‌​ക്രീ​ൻ ഷോ​ട്ട് കേ​സി​ൽ പ്ര​തി ജി​തി​ൻ ഭാ​സ്ക​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ വ​ട​ക​ര മ​ജി​സ്ട്രേ​റ്റ് കോ​ട​തി ത​ള്ളി. വി​വാ​ദ​സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​റ​വി​ടം അ​റ​സ്റ്റി​ലാ​യ ജി​തി​ൻ ഭാ​സ്ക​റി​ന്‍റെ ഫോ​ണി​ൽ നി​ന്നു​ത​ന്നെ​യെ​ന്ന് എ​സ്ഐ​ടി ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ റീ​സെ​റ്റ് ചെ​യ്ത​താ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫോ​ൺ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.
ഇ​തി​ന്‍റെ ഫ​ലം കൂ​ടി പു​റ​ത്തു​വ​ന്ന ശേ​ഷ​മേ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കൂ.

വി​വാ​ദ സ്‌​ക്രീ​ൻ​ഷോ​ട്ട് ആ​ദ്യം ഷെ​യ​ർ ചെ​യ്ത​ത് ജി​തി​ൻ ആ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. എ​ന്നാ​ൽ ഇ​ത് നി​ർ​മി​ച്ച​ത് ആ​രാ​ണെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

നേ​ര​ത്തേ ഡി​വൈ​എ​ഫ്ഐ നേ​താ​വ് റി​ബേ​ഷി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ങ്ങി​യി​രു​ന്നെ​ങ്കി​ലും ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​കാ​തെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം വ​ന്ന ശേ​ഷ​മാ​ണ് കൃ​ത്യ​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്കും അ​റ​സ്റ്റി​ലേ​ക്കും ക​ട​ന്ന​ത്.

Latest News

Corehub Up