Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joining The European Union

Europe

യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ ചേ​രേ​ണ്ട​തി​ല്ലെ​ന്ന് ഐ​സ്ല​ൻ​ഡ്; ഹി​ത​പ​രി​ശോ​ധ​ന​യി​ൽ അം​ഗ​ത്വ ച​ർ​ച്ച​ക​ൾ​ക്ക് തി​രി​ച്ച​ടി

 റെ​യ്ക്യാ​വി​ക്: യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ  ചേ​രു​ന്ന​തി​നു​ള്ള ഔ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ഐ​സ്ല​ൻ​ഡി​ലെ ജ​ന​വി​ധി. രാ​ജ്യ​ത്ത് ന​ട​ന്ന നി​ർ​​ണായ​ക​മാ​യ ദേ​ശീ​യ ഹി​ത​പ​രി​ശോ​ധ​ന​യി​ൽ  ഭൂ​രി​പ​ക്ഷം വോ​ട്ട​ർ​മാ​രും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​ത്വ ച​ർ​ച്ച​ക​ൾ​ക്കെ​തി​രെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഇ​തോ​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലേ​ക്ക് കൂ​ടു​ത​ൽ അ​ടു​ക്കാ​നു​ള്ള ഐ​സ്ല​ൻ​ഡ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്ക് താ​ൽ​ക്കാ​ലി​ക തി​രി​ച്ച​ടി​യേ​റ്റു.

ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വ​ന്ന അ​ന്തി​മ ഫ​ല​ങ്ങ​ൾ പ്ര​കാ​രം 52.8 ശ​ത​മാ​നം ആ​ളു​ക​ൾ ’നോ’  ക്യാ​മ്പി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത​പ്പോ​ൾ, 47.2 ശ​ത​മാ​നം വോ​ട്ട​ർ​മാ​ർ മാ​ത്ര​മാ​ണ് ച​ർ​ച്ച​ക​ളെ അ​നു​കൂ​ലി​ച്ച് ’യെ​സ്’  വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത്തെ ആ​കെ വോ​ട്ട​ർ​മാ​രി​ൽ 82 ശ​ത​മാ​ന​ത്തോ​ളം ആ​ളു​ക​ൾ ഹി​ത​പ​രി​ശോ​ധ​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. ത​ല​സ്ഥാ​ന​മാ​യ റെ​യ്ക്യാ​വി​ക്കി​ൽ  മാ​ത്ര​മാ​ണ് ’യെ​സ്’ ക്യാ​മ്പി​ന് മു​ൻ​തൂ​ക്കം ല​ഭി​ച്ച​ത്. എ​ന്നാ​ൽ ഉ​ൾ​നാ​ട​ൻ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ക​ടു​ത്ത എ​തി​ർ​പ്പാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഹി​ത​പ​രി​ശോ​ധ​നാ ഫ​ല​ത്തെ തി​രി​ച്ച​ടി​യാ​യ​ല്ല, മ​റി​ച്ച് ജ​നാ​ധി​പ​ത്യ​ത്തി​ന്റെ വി​ജ​യ​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് ’യെ​സ്’ പ​ക്ഷ​ത്തെ പി​ന്തു​ണ​ച്ച ഐ​സ്ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ക്രി​സ്ട്രു​ൻ ഫ്രോ​സ്റ്റാ​ഡോ​ട്ടി​ർ വ്യ​ക്ത​മാ​ക്കി. നി​ല​വി​ലെ കാ​ലാ​വ​ധി​യി​ൽ യൂ​ണി​യ​ൻ അം​ഗ​ത്വ ച​ർ​ച്ച​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കി​ല്ലെ​ന്നും യൂ​റോ​പ്യ​ൻ ഇ​ക്ക​ണോ​മി​ക് ഏ​രി​യ  വ​ഴി​യു​ള്ള സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

 ഐ​സ്ല​ൻ​ഡ് ജ​ന​ത​യു​ടെ ജ​നാ​ധി​പ​ത്യ​പ​ര​മാ​യ തീ​രു​മാ​ന​ത്തെ പൂ​ർ​ണമാ​യി ബ​ഹു​മാ​നി​ക്കു​ന്ന​താ​യി യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് അ​ന്‍റോ​ണി​യോ കോ​സ്റ്റ അ​റി​യി​ച്ചു. യൂ​റോ​പ്പി​ന്‍റെ ഏ​റ്റ​വും വി​ശ്വ​സ്ത പ​ങ്കാ​ളി​യാ​യി ഐ​സ്ല​ൻ​ഡ് തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ ചേ​ർ​ന്നാ​ൽ രാ​ജ്യ​ത്തി​ന്‍റെ മ​ത്സ്യ​ബ​ന്ധ​ന അ​വ​കാ​ശ​ങ്ങ​ളും പ​ര​മാ​ധി​കാ​ര​വും ന​ഷ്ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ’നോ’ ​വോ​ട്ടു​ക​ൾ വ​ർ​ദ്ധി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​യ​ത്. ഐ​സ്ല​ൻ​ഡി​ലെ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലെ 90 ശ​ത​മാ​ന​ത്തി​ല​ധി​കം ആ​ളു​ക​ളും യൂ​ണി​യ​ൻ പ്ര​വേ​ശ​ന​ത്തെ ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്നു.

റ​ഷ്യ​യു​ക്രൈ​ൻ യു​ദ്ധ​വും ആ​ർ​ട്ടി​ക് മേ​ഖ​ല​യി​ലെ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ളും കാ​ര​ണം നേ​ര​ത്തെ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച ഹി​ത​പ​രി​ശോ​ധ​ന​യാ​ണ് ഇ​പ്പോ​ൾ ഐ​സ്ല​ൻ​ഡ് ജ​ന​ത ത​ള്ളി​ക്ക​ള​ഞ്ഞ​ത്. ഷെ​ഞ്ച​ൻ (Schengen)  മേ​ഖ​ല​യി​ലും യൂ​റോ​പ്യ​ൻ ഇ​ക്ക​ണോ​മി​ക് ഏ​രി​യ​യി​ലും അം​ഗ​മാ​യ ഐ​സ്ല​ൻ​ഡ് സ്വ​ത​ന്ത്ര രാ​ജ്യ​മാ​യി തു​ട​രാ​ൻ ത​ന്നെ​യാ​ണ് താ​ല്പ​ര്യ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് ജ​ന​വി​ധി വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Latest News

Corehub Up