തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ച് കനകക്കുന്നിൽ നിയന്ത്രണം ഏർപ്പെടുത്തി. തിങ്കളാഴ്ച വൈകുന്നേരം ആറു മുതൽ എട്ടുവരെ കനകക്കുന്നിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ പറഞ്ഞു.
ക്രിസ്മസ്-പുതുവർഷാഘോഷത്തിന് മാറ്റുകൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് കനകക്കുന്നിൽ വസന്തോത്സവം ഒരുക്കിയിരിക്കുന്നത്. ദീപാലങ്കാരമാണ് കൂട്ടത്തിലെ ഹൈലൈറ്റ്. വൈവിധ്യമാർന്ന ഇലുമിനേഷനുകളും ഇൻസ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് ഇത് ഒരുക്കിയിട്ടുള്ളത്.
ഇലുമിനേറ്റിംഗ് ജോയ് സ്പ്രെഡ്ഡിംഗ് ഹാർമണി എന്ന ആശയത്തിലാണ് സംസ്ഥാന ടൂറിസം വകുപ്പ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.