Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kept Was Broken.

Alappuzha

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മി​ന്‍റെ ജ​ന​ൽ​പ്പാളി അ​ട​ർ​ന്നു

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മി​ന്‍റെ ജ​ന​ൽ​പ്പാ​ളി അ​ട​ർ​ന്നു. ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ന്‍റെ മൂ​ന്നാം നി​ല​യി​ലെ പി​ൻ​ഭാ​ഗ​ത്തെ ജ​നലി​ൽ ത​റ​ച്ച പ​ല​ക​യാ​ണ് ഇ​ള​കി​യ​ത്. അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളാ​ണ് ഇ​വി​ടെ സൂ​ക്ഷി​ക്കു​ന്ന​ത്.

പ​ട്ടി​ക​യി​ൽ ത​റ​ച്ച ആ​ണി ഇ​ള​കി​യ​താ​ണ് കാ​ര​ണം. സ്ട്രോം​ഗ് റൂ​മി​ന് കാ​വ​ൽനി​ൽ​ക്കു​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന​ലെ രാ​വി​ലെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആ​ണി ഇ​ള​കി പ​ല​ക ത​ള്ളി​നി​ൽ​ക്കു​ന്ന​ത് ക​ണ്ട​ത്. ജി​ല്ലാ തെര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​ള​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു.


സ്ട്രോം​ഗ് റൂ​മി​ന്‍റെ ജ​നാ​ല​ക​ളു​ടെ അ​ക​ത്തും പു​റ​ത്തും പ​ല​ക ത​റ​ച്ച് സു​ര​ക്ഷി​ത​മാ​ക്കി​യതാ​ണെ​ന്നും വെ​യി​ലു​കൊ​ണ്ട് ആ​ണി​യി​ള​കി​യാ​താ​കാ​മെ​ന്നു​മാ​ണ് തെര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

Latest News

Corehub Up