Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kicks Off Today

കൊ​ക്കൂ​ൺ 2026ന് ​ഇ​ന്നു തു​ട​ക്കം

കൊ​​​​ച്ചി: സൈ​​​​ബ​​​​ർ സു​​​​ര​​​​ക്ഷാ​​​ രം​​​​ഗ​​​​ത്തെ രാ​​​​ജ്യ​​​​ത്തെ​​​ത​​​​ന്നെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സാ​​​​യ കൊ​​​​ക്കൂ​​​​ൺ 2026ന് ​​​​ഇ​​​​ന്നു തു​​​​ട​​​​ക്ക​​​​മാ​​​​കും. കൊ​​​​ച്ചി ഗ്രാ​​​​ൻ​​​​ഡ് ഹ​​​​യാ​​​​ത്ത് ഹോ​​​​ട്ട​​​​ലി​​​​ൽ രാ​​​​വി​​​​ലെ 9.30ന് ​​​​ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

ഹൈ​​​​ബി ഈ​​​​ഡ​​​​ൻ എം​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്യൂ​​​​രി​​​​റ്റി അ​​​​ഡ്വൈ​​​​സ​​​​ർ ടി.​​​​വി. ര​​​​വി​​​​ച​​​​ന്ദ്ര​​​​ൻ, എ​​​​സ്ബി​​​​ഐ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ചെ​​​​ല്ല ശ്രീ​​​​നി​​​​വാ​​​​സു​​​​ലു ഷെ​​​​ട്ടി, സം​​​​സ്ഥാ​​​​ന പൊ​​​​ലി​​​​സ് മേ​​​​ധാ​​​​വി​​​​യും കൊ​​​​ക്കൂ​​​​ൺ 2026 ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​യ റ​​​​വാ​​​​ഡ ആ​​​​സാ​​​​ദ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ, വി​​​​ജി​​​​ല​​​​ൻ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​റും കൊ​​​​ക്കൂ​​​​ൺ 2026 കോ-​​​​ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​യ മ​​​​നോ​​​​ജ് എ​​​​ബ്ര​​​​ഹാം, യു​​​​എ​​​​ഇ​​​​യി​​​​ലെ സൈ​​​​ബ​​​​ർ സെ​​​​ക്യൂ​​​​രി​​​​റ്റി ഹെ​​​​ഡ് ഡോ. ​​​​മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ൽ കു​​​​വൈ​​​​റ്റി, സി​​​​ഇ​​​​ആ​​​​ർ​​​​ടി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ ഡോ. ​​​​സ​​​​ഞ്ജ​​​​യ് ബ​​​​ഹ​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

Latest News

Corehub Up