Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Knbalagopal

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത ഉ​യ​ർ​ത്തി; തു​ക ഈ ​മാ​സ​ത്തെ ശ​മ്പ​ള​ത്തി​നൊ​പ്പം

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത ഉ​യ​ർ​ത്തി ഉ​ത്ത​ര​വി​റ​ക്കി. നാ​ല് ശ​ത​മാ​നം ഡി​എ അ​നു​വ​ദി​ച്ചാ​ണ് ധ​ന വ​കു​പ്പ് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. ഒ​ക്ടോ​ബ​ര്‍ മാ​സ​ത്തെ ശ​മ്പ​ള​ത്തി​നൊ​പ്പം കൂ​ട്ടി​യ തു​ക ന​ല്‍​കു​മെ​ന്നും ധ​ന​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​തു​പോ​ലെ ക്ഷാ​മ ബ​ത്ത ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വാ​ണ് ഇ​പ്പോ​ൾ ധ​ന വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ 18 ശ​ത​മാ​നം ക്ഷാ​മ ബ​ത്ത 22 ശ​ത​മാ​ന​മാ​യാ​ണ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

ക്ഷേ​മ പെ​ഷ​നു​ക​ളു​ടെ പു​തു​ക്കി​യ നി​ര​ക്കു​ക​ളും ന​വം​ബ​ര്‍​മാ​സ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ പ​റ​ഞ്ഞു. ക്ഷേ​മ പെ​ന്‍​ഷ​നു​ക​ള്‍ ര​ണ്ടാ​യി​രം രൂ​പ​യാ​ക്കി വ​ര്‍​ധി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഒ​രു മാ​സ​ത്തെ കു​ടി​ശി​ക ഉ​ള്‍​പ്പെ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ഇ​തോ​ടെ ഈ ​മാ​സം ക്ഷേ​മ പെ​ന്‍​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഓ​രോ​രു​ത്ത​ര്‍​ക്കും 3600 രൂ​പ വീ​തം ല​ഭി​ക്കും. ഇ​തി​നാ​യി 1864 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. 62 ല​ക്ഷം ആ​ളു​ക​ളി​ലേ​ക്കാ​ണ് ഈ ​പെ​ന്‍​ഷ​ന്‍ തു​ക​യെ​ത്തു​ക.

2000 രൂ​പ​യാ​ക്കി വ​ര്‍​ധി​പ്പി​ച്ച ക്ഷേ​മ​പെ​ന്‍​ഷ​ന്‍ ഈ ​മാ​സം ത​ന്നെ വി​ത​ര​ണം ചെ​യ്യു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​മാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

 

Latest News

Corehub Up