കൊച്ചി: തദ്ദേശതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പ്രതിരോധത്തിലാക്കി വിമത സ്ഥാനാര്‍ഥികൾ. കൊച്ചി കോർപ്പറേഷനിൽ ഒമ്പത് വിമത സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
സിറ്റിംഗ് കൗൺസിലർ മാലിനി കുറുപ്പ്, യുഡിഎഫ് തൃക്കാക്കര നിയോജകമണ്ഡലം ചെയർമാൻ ജോസഫ് അലക്സ്, ചുള്ളിക്കലിലെ സിറ്റിംഗ് കൗൺസിലർ ബാസ്റ്റിൻ ബാബു എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖർ. മാനശേരി ഡിവിഷനില്‍ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സോഫിയ രാജുവും മുണ്ടന്‍വേലി ഈസ്റ്റ് ഡിവിഷനിൽ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആഷ്ലിയും മത്സരിക്കും.
മൂലംകുഴി ഡിവിഷന് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സോണിയും പള്ളുരുത്തിയില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയും ബ്ലോക്ക് സെക്രട്ടറിയുമായ ഹസീനയും ജനവിധിതേടും. വിമതരുമായി മുതിർന്ന നേതാക്കൾ ചർച്ച നടത്തിയെങ്കിലും പത്രിക പിൻവലിക്കാൻ ഇവർ തയാറായില്ല.
വിമത സ്ഥാനാർഥികളുമായി ഇനി ചർച്ചയില്ലെന്നും അവരെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.