Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ktmcc

Middle East and Gulf

കെ​ടി​എം​സി​സി ക്രി​സ്മ​സ് കാ​രോ​ൾ ബു​ധ​നാ​ഴ്ച

കു​വൈറ്റ് സിറ്റി: കു​വൈ​റ്റി​ലെ പ്ര​ഥ​മ ക്രൈ​സ്ത​വ സം​ഘ​ട​ന​യാ​യ കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ന്‍റെ (കെടിഎംസിസി) ​ക്രി​സ്​മ​സ് ക​രോ​ൾ ഗാ​നശു​ശ്രൂഷ ബു​ധ​നാ​ഴ്ച രാത്രി ഏഴിന് ​നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ (എ​ൻഇസികെ) ദേ​വാ​ലാ​യ​ത്തി​ൻ ന​ട​ത്ത​പ്പെ​ടു​ന്നു.

കു​വൈ​റ്റി​ലെ വി​വി​ധ ക്രൈ​സ്ത​വ സ​ഭ ഗാ​യ​ക​സം​ഘ​ങ്ങ​ൾ ഒ​പ്പം കെടിഎംസിസി ​ഗാ​യ​ക​സം​ഘ​വും ഗാ​ന​ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. കു​വൈ​റ്റി​ലെ ആ​ത്മീ​യ സാ​മൂ​ഹ്യ നേ​താ​ക്ക​ന്മാ​ർ കാ​രോ​ൾ ഗാ​ന ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ക്കും.

ഗാ​നശു​ശ്രൂ​ഷ​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി ഷി​ലു ജോ​ർ​ജ് (ക​ൺ​വീ​ന​ർ), വ​റു​ഗീ​സ് മാ​ത്യു (പ്ര​സി​ഡ​ന്‍റ്), അ​ജോ​ഷ് മാ​ത്യു (സെ​ക്ര​ട്ട​റി), ടി​ജോ സി.​സ​ണ്ണി (ട്ര​ഷ​റ​ർ), സ​ജു വി. ​തോ​മ​സ് (കോ​മ​ൺ കൗ​ൺ​സി​ൽ അം​ഗം), വിനോ​ദ് കു​ര്യ​ൻ, ജീ​സ് ജോ​ർ​ജ് ചെ​റി​യാ​ൻ, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

Latest News

Corehub Up