ന്യൂഡൽഹി: കൊച്ചിയിലേക്ക് പുറപ്പെട്ട ആകാശ എയർ വിമാനം ബംഗളൂരുവിലേക്ക് തിരിച്ചുപറന്നു. ഇന്ധന സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് തിരിച്ച് പറന്നതെന്നാണ് സൂചന. ഒക്ടോബർ 29നാണ് സംഭവം. വിമാനം തിരിച്ചുപറന്നത് ആകാശ എയർ സ്ഥിരീകരിച്ചിട്ടുണ്ട്.
ബംഗളൂരുവിൽനിന്ന് കൊച്ചിക്കു പോകേണ്ടിയിരുന്ന ആകാശ എയർ ഫ്ലൈറ്റ് ക്യുപി 1361 തിരിച്ചു പറന്ന് ബംഗളൂരുവിൽ സുരക്ഷിതമായി ഇറക്കിയെന്ന് ആകാശ എയർ വക്താവ് പറഞ്ഞു. സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും വലിയ മുൻഗണന. ഞങ്ങളുടെ പൈലറ്റുമാർ വളരെ ശ്രദ്ധയോടെ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് തിരിച്ചുപറന്നതെന്നും അദ്ദേഹം പറഞ്ഞു.
വിമാനം തിരിച്ചുവിടാനുണ്ടായ കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇന്ധന സംബന്ധമായ പ്രശ്നങ്ങളാണ് വിമാനം തിരിച്ചുപറക്കാൻ കാരണമായതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. കോക്പിറ്റ് സ്വിച്ചുകള്‍ തെറ്റായി പ്രവർത്തിപ്പിച്ചതാകാം ഇതിനു കാരണമെന്നാണ് വിവരം.
വിമാനത്തി ഇരുഭാഗങ്ങളിലെയും ടാങ്കുകളിലുള്ള ഇന്ധനത്തിന്റെ അളവിൽ അസന്തുലിതാവസ്ഥയുണ്ടാകുന്നത് വിമാനത്തിന്റെ സ്ഥിരതയെ ബാധിക്കും.