Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lawlessness

Kottayam

അ​നാ​ശാ​സ്യ​വും ലഹരി ഉ​പ​യോ​ഗ​വും വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി

പെ​രു​വ: പെ​രു​വ​യി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ​യി​ടയി​ല്‍ അ​നാ​ശാ​സ്യ​വും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും വ്യാ​പാ​ര​വും വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി. ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കേ​ണ്ട പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും തൊ​ഴി​ല്‍, എ​ക്‌​സൈ​സ് വ​കു​പ്പു​ക​ളും നി​ഷ്‌​ക്രി​യ​മെ​ന്നും ആ​ക്ഷേ​പം. പെ​രു​വ​യി​ല്‍ മാ​ത്രം ആ​യി​ര​ത്തി​ല​ധി​കം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി താ​മ​സി​ക്കു​ന്ന​ത്.

പെ​രു​വ-​ഇ​ല​ഞ്ഞി റോ​ഡി​ല്‍ ത​ടിമി​ല്ലി​ന് സ​മീ​പ​വും പെ​രു​വ-​പി​റ​വം റോ​ഡി​ല്‍ ജം​ഗ്ഷ​ന് സ​മീ​പ​വും താ​മ​സി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര​വും അ​നാ​ശാ​സ്യ​വും വ്യാ​പ​ക​മെ​ന്ന് പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ഇ​ട​യി​ലു​ള്ള​വ​ര്‍ ത​ന്നെ​യാ​ണ് മ​യ​ക്കു​മ​രു​ന്നി​നും അ​നാ​ശാ​സ്യ​ത്തി​നു​മാ​യി രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഇ​വി​ടെ എ​ത്തു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

പെ​രു​മ്പാ​വൂ​ര്‍, ആ​ലു​വ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രെ ഇ​വി​ടെ എ​ത്തി​ക്കു​വാ​ന്‍ സ്ത്രീ​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ഏ​ജ​ന്‍റു​മാ​രാ​ണ് മു​ന്‍​കൈ​യെ​ടു​ക്കു​ന്ന​ത്. വ​ന്‍ സെ​ക്‌​സ് മാ​ഫി​യ​യാ​ണ് ഇ​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഒ​രു സ്ഥ​ല​ത്ത് ഒ​ന്നോ ര​ണ്ടോ മാ​സ​മാ​ണ് ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന​ത്. പി​ന്നീ​ട് മ​റ്റ് ആ​ളു​ക​ള്‍ ഇ​വി​ടെ എ​ത്തു​ക​യാ​ണ്. പ​രി​ശോ​ധ​ന​ക​ള്‍ ഒ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ല്‍ എ​ച്ച്‌​ഐ​വി പോ​ലു​ള്ള മാ​ര​ക​രോ​ഗ​ങ്ങ​ള്‍ ഇ​വ​രു​ടെ ഇ​ട​യി​ല്‍ പ​ട​രു​വാ​ന്‍ സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​വ​ര്‍ പെ​രു​വ​യി​ലെ​യും പ​രി​സ​രപ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഹോ​ട്ട​ലു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ ജോ​ലി​ക്കും എ​ത്തു​ന്നു​ണ്ട്.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ​യി​ടയി​ല്‍ എ​ച്ച്ഐ​വി പോ​ലു​ള്ള മാ​ര​കരോ​ഗ​ങ്ങ​ളുണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​വാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ആ​രോ​ഗ്യ​വ​കു​പ്പും തൊ​ഴി​ല്‍, എ​ക്‌​സൈ​സ് വ​കു​പ്പു​ക​ളും പോ​ലീ​സും സം​യു​ക്ത​മാ​യി അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Latest News

Corehub Up